dlfന്യൂഡല്‍ഹി: ഡിഎല്‍എഫ് ചെയര്‍മാന്‍ കെ.പി സിങിന്റെ മകള്‍ രേണുക തല്‍വാര്‍ ഡല്‍ഹിയിലെ പ്രൈം ഏരിയയായ പ്രിഥ്വിരാജ് റോഡില്‍ 435 കോടി രൂപയ്ക്ക് ബംഗ്ലാവ് സ്വന്തമാക്കി.

പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ ടിഡിഐ ഇന്‍ഫ്രകോര്‍പ് മാനേജിങ് ഡയറക്ടറായ കമാല്‍ തനേജയില്‍നിന്നാണ് തല്‍വാര്‍ ബംഗ്ലാവ് വാങ്ങിയത്.

ഇത്രയും വിലയുടെ പ്രോപ്പര്‍ട്ടി ഡീല്‍ ഡല്‍ഹിയില്‍ ഇതുവരെ നടന്നിട്ടില്ലെന്നാണ് സംസാരം. 

4,925 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള ഭൂമിയില്‍ 1,189 സ്‌ക്വയര്‍ മീറ്റര്‍(12,800 ചതുരശ്ര അടി) വരുന്ന ബംഗ്ലാവാണ് വാങ്ങിയത്. 

പ്രിഥ്വിരാജ് റോഡില്‍ ഇതിനുമുമ്പ് നടന്ന കൂടിയതുകയ്ക്കുള്ള വില്പന 173 കോടിയുടേതായിരുന്നു. 2015 സപ്തംബറിലായിരുന്നു 836 സ്‌ക്വയര്‍ മീറ്റര്‍ വിസ്താരമുള്ള ബംഗ്ലാവ് വിറ്റത്. 

ലൂട്യന്‍സ് ബംഗ്ലാവ് സോണില്‍ 1,000ത്തോളം ബംഗ്ലാവുകളുള്ളതില്‍ സ്വകാര്യ ഉപയോഗത്തിനുള്ളത് 65-70എണ്ണംമാത്രമാണ്.