bangaloreന്യൂഡൽഹി: റിയൽ എസ്റ്റേറ്റ് രംഗത്ത്  അടുത്ത വർഷം ഏഷ്യയിൽ തിളങ്ങുക  മുംബൈയും ബെംഗളൂരുവുമായിരിക്കുമെന്ന് സർവേ. 22 നഗരങ്ങളെ പിന്തള്ളിയാണ് 2017ലെ റിയൽ എസ്റ്റേറ്റ് രംഗത്ത് കൂടുതൽ വളരുന്ന നഗരങ്ങളുടെ പട്ടികയിലേക്ക് രണ്ട് ഇന്ത്യൻ നഗരങ്ങൾ വന്നത്.

 വാണിജ്യാവശ്യങ്ങൾക്കുള്ള സ്ഥലലഭ്യതയും ബിപിഒ,െഎടി  തുടങ്ങിയ മേഖലകളിലുണ്ടാകുന്ന വളർച്ചയുമാണ്  ഇരു നഗരങ്ങളും  പട്ടികയിൽ മുന്നിലെത്താൻ കാരണം. കഴിഞ്ഞ വർഷം പട്ടികയിൽ 12ഉം 13ഉം സ്ഥാനത്തായിരുന്നു മുംബൈയും ബെംഗളൂരുവും.

കഴിഞ്ഞ വർഷം  പട്ടികയിൽ ഒന്നാമതായിരുന്ന ടോക്യോ 2017ലെ വളർച്ചയുടെ കാര്യത്തിൽ  12-ാം സ്ഥാനത്തേക്ക് പോയി. കേന്ദ്രസർക്കാർ പഴയ 500 ന്റെയും 1,000ത്തിന്റെയും നോട്ടുകൾ നിരോധിക്കുന്നതിനു മുമ്പാണ് ഇൗ സർവേ നടന്നത്.