national buildersകൊച്ചി: നാഷണല്‍ ബില്‍ഡേഴ്സിന്റെ റീജിയണല്‍ ഓഫീസ് നാഷണല്‍ പേള്‍ സ്റ്റാര്‍ കൊച്ചിയില്‍ ഇടപ്പള്ളി ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറും ആയ എം.സി.സണ്ണി ഉദ്ഘാടനം ചെയ്തു. മറ്റു ഡയറക്ടര്‍മാരായ ഷേര്‍ളി സണ്ണി, സിജോ ഉണ്ണി എന്നിവരും സന്നിഹിതരായിരുന്നു.

ആറു നിലകളുള്ള പൂര്‍ണമായും ശീതീകരിച്ച അന്തര്‍ദേശീയ നിലവാരത്തിലുള്ള ഓഫീസ് സമുച്ചയത്തിന്റെ അഞ്ചാമത്തെ നിലയിലാണ് നാഷണല്‍ ബില്‍ഡേഴ്സിന്റെ റീജിയണല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.