കൊച്ചി:  മാതൃഭൂമിയുടെ ഇന്റീരിയര്‍ എക്സ്റ്റീയര്‍ബില്‍ഡിങ് എക്‌സ്‌പോ മൈ ഹോമിന് തുടക്കമായി.  ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ മുന്‍ മിസ് കേരളയും ജമ്‌നാപ്യാരിയിലെ നായികയുമായ ഗായത്രി സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു.  തിങ്കളാഴ്ച വരെയാണ് പ്രദര്‍ശനം.

 

എല്ലാദിവസവും വൈകിട്ട് നാലുമുതല്‍ 5.30വരെയാണ് സെമിനാര്‍.  ഇന്ത്യയിലെ മുന്‍നിര ബില്‍ഡര്‍മാര്‍ക്കൊപ്പം ഇന്റീരിയര്‍, എക്സ്റ്റീയര്‍ മേഖലകളിലെ പ്രമുഖരും പ്രദര്‍ശനത്തില്‍ പങ്കാളികളാകും. ഇന്റീരിയറിനും എക്സ്റ്റീയറിനും പുറമേ ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫ്‌ളോറിങ്‌സാനിറ്ററി സാമഗ്രികള്‍ തുടങ്ങിയവയെല്ലാം ഒരു മേല്‍ക്കൂരയ്ക്ക് താഴെ അണിനിരത്തുന്ന മൈ ഹോമില്‍ നൂറോളം സ്റ്റാളുകളുണ്ട്. അത്യാധുനിക രീതിയിലുള്ള പവിലിയനുമുന്നിലുള്ള കോയ് പോണ്ട് ആണ് മറ്റൊരാകര്‍ഷണം.

 

പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത വേദിയില്‍ ഫുഡ് കോര്‍ട്ട് സഹിതമാണ് സ്റ്റാളുകള്‍.  മാതൃഭൂമിയുടെ ഇവന്റ് ഡിവിഷനായ റെഡ് മൈകാണ് മൈ ഹോമിന്റെ സംഘാടനം. പ്രമുഖ സാനിറ്ററി വെയര്‍ നിര്‍മാതാക്കളായ സെറയാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍. ഗംഗ ഡവലപ്പേഴ്‌സ് അസോസിയേറ്റ് സ്‌പോണ്‍സറും. കൊച്ചിക്ക് ശേഷം മറ്റുനഗരങ്ങളിലും മൈ ഹോം വിരുന്നിനെത്തും. സെമിനാറുകള്‍ക്ക് പുറമേ കുട്ടികള്‍ക്കായുള്ള ആകര്‍ഷകമായ മത്സരങ്ങളും മൈഹോമില്‍ ഉണ്ട്. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും:  9961005447