kalyan devതൃശ്ശൂര്‍: കല്യാണ്‍ ഡവലപ്പേഴ്‌സ് കൊച്ചിയില്‍ റിലയന്‍ എസ്റ്റേറ്റ് വിപണിയിലേയ്ക്ക്. കല്യാണ്‍ മാര്‍വെല എന്നപേരിലാണ് ആദ്യ പ്രൊജക്ട്. 

13 നിലകളില്‍ 36 അപ്പാര്‍ട്ടുമെന്റുകളുമായി ഗിരിനഗറിന് സമീപമാണ് പുതിയ പദ്ധതി. 

സ്വിമ്മിങ് പൂള്‍, ഹെല്‍ത്ത് ക്ലബ്, മള്‍ട്ടിപര്‍പ്പസ് ഹാള്‍ തുടങ്ങിയസൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി 2019ന്റെ രണ്ടാം പകുതിയില്‍ പദ്ധതി പൂര്‍ത്തിയയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. 

കൊച്ചിയില്‍ 150 കോടി രൂപയുടെ നിക്ഷേപമാണ് കല്യാണ്‍ ഡെവലപ്പേഴ്‌സ് ലക്ഷ്യമിടുന്നത്. തേവരയിലെ കായല്‍തീരത്തും എന്‍എച്ച് ബൈപ്പാസിലുമാണ് പുതിയ പദ്ധതികള്‍. 

ഇതിനുപുറമെ, കൊച്ചി, തിരുവനന്തപുരം, തൃശ്ശൂര്‍, തിരുവല്ല, കോഴിക്കോട് എന്നിവിടങ്ങളിലായി ആറ് മറ്റ് പദ്ധതികളും ഈ സാമ്പത്തിക വര്‍ഷം തുടങ്ങും.