തൃശ്ശൂര്‍: റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ പ്രമുഖരായ ഇന്ദ്രനീലം ബില്‍ഡേഴ്‌സിന്റെ വെബ്‌സൈറ്റും ലോഗോയും പ്രകാശനം ചെയ്തു. 

ഗുരുവായൂരില്‍ നടത്തിയ ചടങ്ങില്‍ വെബ് സൈറ്റിന്റെ ഉദ്ഘാടനം ചെയര്‍മാനും മാനേജിങ് പാര്‍ട്ടണറുമായ ആര്‍.വി അബ്ദുല്‍ ലത്തീഫ് നിര്‍വഹിച്ചു. 

പുതിയ ലോഗോ ഇന്നസെന്റ് എംപി പ്രകാശനം ചെയ്തു. സിഇഒയും മാനേജിങ് പാര്‍ട്ട്ണറുമായ ആര്‍വി ഫസല്‍ റഹ്മാന്‍, പ്രൊജക്ട് ഡയറക്ടറും മാനേജിങ് പാര്‍ട്ട്ണറുമായ ആര്‍വി ഷഫീക്ക്, മാനേജര്‍ വിപി ബാലകൃഷ്ണന്‍, സീനിയര്‍ മാര്‍ക്കറ്റിങ് മാനേജര്‍ ടിപി മനീഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.