flatകോഴിക്കോട്: ക്രഡായ് കോഴിക്കോട് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന സെറ ക്രഡായ് കാലിക്കറ്റ് പ്രൊപ്പര്‍ട്ടി ഷോ കോഴിക്കോട് മറൈന്‍ ഗ്രൗണ്ടില്‍ ജൂലായ് ഏഴ്, എട്ട്, ഒമ്പത് തിയതികളില്‍ നടക്കും.

ക്രഡായ് അംഗങ്ങളായ ഭവന നിര്‍മാതാക്കളും ഭവനവായ്പാദാതാക്കളും ഒരു കുടക്കീഴില്‍ ഒത്തുചേരും. രാവിലെ 10.30 മുതല്‍ രാത്രി ഒമ്പതുവരെയാണ് പ്രദര്‍ശന സമയം. സെറയാണ് മുഖ്യ സ്‌പോണ്‍സര്‍.

വില്ലകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, കൊമേഴ്‌സ്യല്‍ സ്‌പേസ് എന്നിവ തിരഞ്ഞെടുക്കാം. എച്ച്ഡിഎഫ്‌സി, എസ്ബിഐ, പിഎന്‍ബി, സുന്ദരം ഫിനാന്‍സ് എന്നീ ധനകാര്യസ്ഥാപനങ്ങളുടെ വായ്പാപദ്ധതികളും തിരഞ്ഞെടുക്കാം.