adal pension yojanaയിടെ സര്‍ക്കാര്‍ അവതരിപ്പിച്ച സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ ഗ്രാമീണരാണോ പട്ടണങ്ങളില്‍നിന്നുള്ളവരാണോ കൂടുതല്‍ ചേര്‍ന്നത്? 

ഗ്രാമീണര്‍ക്കുവേണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയില്‍ കൂടുതലും  അവിടെനിന്നുള്ളവരാകും അംഗമായതെന്ന് സ്വാഭാവികമായും എല്ലാവരും കരുതും. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്.

പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന, പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന, അടല്‍ പെന്‍ഷന്‍ യോജന എന്നീ പദ്ധതികളിലാണ് നഗരങ്ങളില്‍നിന്നുള്ളവര്‍ ഏറെ ചേര്‍ന്നത്.

സര്‍ക്കാരിന്റെ ജന്‍സുരക്ഷ വെബസൈറ്റിലെ(സപ്തംബര്‍ 26ലെ) കണക്കുപ്രകാരം ഈ പദ്ധതികളില്‍ മൊത്തം ചേര്‍ന്നിട്ടുള്ളത് 13 കോടി പേരാണ്. ഇതില്‍ 6.3 കോടി പേരും നരഗരങ്ങളില്‍നിന്നുള്ളവരാണ്. 

അതായത്, അടല്‍ പെന്‍ഷന്‍ യോജനയില്‍ നഗരപ്രദേശങ്ങളില്‍നിന്ന് 15.88 ലക്ഷം പേരാണ് അംഗങ്ങളായത്. ഗ്രാമങ്ങളില്‍നിന്നാകട്ടെ, 15.82 ലക്ഷമാണ് പദ്ധതിയുടെ ഭാഗമായത്.

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമ യോജനയിലാണെങ്കില്‍ നരഗരങ്ങളില്‍നിന്നുള്ളവരുടെ പങ്കാളിത്തം 1.54 കോടിയാണ്. ഗ്രാമങ്ങളില്‍നിന്നാകട്ടെ 1.51 കോടിയും. 

സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങളെ ലക്ഷ്യംവെച്ചാണ് 2015 ബജറ്റില്‍ ഈ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത്. ലക്ഷ്യംവെച്ച ജനസമൂഹം ഇപ്പോഴും കാര്യമായി പദ്ധതിയുടെ ഭാഗമായിട്ടില്ലെന്നതാണ് വാസ്തവം.