insuranceമുംബൈ: നോട്ട് അസാധുവാക്കലിനെതുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ലഭിച്ച പ്രീമിയം വരുമാനം ഇരട്ടിയിലേറെ വര്‍ധിച്ചു.

എല്‍ഐസിയുടെ പ്രീമിയം വരുമാനത്തില്‍ 140 ശതമാനമാണ് വര്‍ധനവുണ്ടായത്. 12528.07 കോടി രൂപയാണ് കൂടുതലായി എല്‍ഐസിക്ക് ശേഖരിക്കാനായത്.  

2015 നവംബറിലേ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രീമിയം വരുമാനത്തില്‍ 50 ശതമാനത്തോളമാണ് വര്‍ധന. 28141.51 കോടി രൂപയാണ് നവംബറില്‍ സ്വകാര്യ കമ്പനികള്‍ പ്രീമിയമിനത്തില്‍ ശേഖരിച്ചത്. 

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ നവംബര്‍ വരെ എല്‍ഐസി ഉള്‍പ്പടെയുള്ള ഇന്‍ഷുറന്‍സ് കമ്പനികള്‍ ആദ്യവര്‍ഷ പ്രീമിയമായി ശേഖരിച്ചത് 103404.60 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 39 ശതമാനമാണ് വര്‍ധന. എല്‍ഐസി 44 ശതമാനവും സ്വകാര്യ കമ്പനികള്‍ 26 ശതമാനവും കൂടുതല്‍ വരുമാനം നേടി.