Term insuranceര്‍ക്കാര്‍ സെക്യൂരിറ്റികള്‍, ബാങ്ക് നിക്ഷേപങ്ങള്‍ എന്നിവയ്ക്കു പിന്നാലെ ഇന്‍ഷുറന്‍സ് പോളിസികളില്‍നിന്നുള്ള ആദായവും കുറയുന്നു. 

ഉറപ്പുള്ള ആദായം വാഗ്ദാനം ചെയ്യുന്ന പോളിസികള്‍ക്ക് നിലവില്‍ 7 മുതല്‍ 7.5ശതമാനംവരെ നേട്ടം ലഭിക്കുമായിരുന്നു. ഇത് നാല് ശതമാനത്തിലേയ്ക്ക് താഴ്‌ന്നേക്കാമെന്നാണ് വിപണിയില്‍നിന്നുള്ള സൂചന.

ഉറപ്പുള്ള ആദായം വാഗ്ദാനം ചെയ്യുന്ന പോളിസികള്‍ക്ക് 4.5 ശതമാനത്തേക്കാള്‍ കുറഞ്ഞ നേട്ടം വാഗ്ദാനംചെയ്യരുതെന്ന് ഐആര്‍ഡിഎയുടെ നിര്‍ദേശമുണ്ട്. 

ഈ പരിധികുറയ്ക്കുന്നതുസംബന്ധിച്ച നിര്‍ദേങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ മുന്നോട്ടുവെച്ചതായാണ് സൂചന. നിലവിലുള്ള ആദായം നല്‍കി ഭാവിയില്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് കമ്പനികളുടെ വാദം. 

സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍നിന്നുള്ള ആദായം ഈയിടെ 6.4ശതമാനത്തിലേയ്ക്ക് താഴ്ന്നിരുന്നു. ഒരു വര്‍ഷത്തിനിടെ 1.5ശതമാനത്തിലേറെയാണ് കുറവുണ്ടായത്. 2017 മാര്‍ച്ചോടെ ഇത് ആറ് ശതമാനത്തിലെത്തുമെന്നാണ് എച്ച്എസ്ബിസിയുടെ നിരീക്ഷണം.