insurenceഡംബരമായി ജീവിക്കുക എന്നത് ചിലർക്ക് വെറും ഭംഗിവാചകവും മറ്റു ചിലർക്ക് അവരുടെ ജീവിതരീതിയുമാണ്. നിങ്ങൾ ആഡംബരമായി ജീവിക്കുന്ന ഒരാളാണെങ്കിൽ നിങ്ങളുടെ വിലയേറിയ പെയിന്റിങ്ങുകളും വിലയേറിയ ഗാർഹിക വസ്തുക്കളും വിവാഹ ആഭരണങ്ങളും സംരക്ഷിക്കുകയെന്നത് ഭാരിച്ച ചെലവു വരുന്ന ഒന്നായിരിക്കും.

അപ്രതീക്ഷിതമായി ഈ വിലയേറിയ വസ്തുക്കൾ നഷ്ടം വരുത്തിവച്ചാലോ? സാമ്പത്തികമായി മാത്രമല്ല, ഓർമകളെയും വികാരങ്ങളെയും പോലും അവ പ്രതികൂലമായി ബാധിക്കും. സുരക്ഷിതമായി ഈ വസ്തുക്കൾ സംരക്ഷിച്ച് വയ്ക്കുക മാത്രമാണ് വൻ സാമ്പത്തിക നഷ്ടം ഒഴിവാക്കാനുള്ള ഒരേയൊരു വഴി.  

കലയും ചിത്രങ്ങളും
ചിത്രരചനയ്ക്കും പെയിന്റിങ്‌ ഇനങ്ങൾക്കും ശില്പങ്ങൾക്കും വിവിധ ഇൻഷുറൻസ് കമ്പനികൾ സുരക്ഷിതത്വം ഉറപ്പാക്കുന്നുണ്ട്. ആകസ്മികമായി സംഭവിക്കുന്നതും സ്വാഭാവികമായ മഹാവിപത്തുകളും വഴി ഉണ്ടാകുന്ന എല്ലാത്തരം നഷ്ടങ്ങളും പോളിസികളിലൂടെ സംരക്ഷിക്കപ്പെടുന്നു. ഇത്തരം പോളിസികൾ മുഴുവൻ നഷ്ടവും ഒപ്പം, ഭാഗികമായ നഷ്ടങ്ങളും (പോറലുകൾ, അപകടത്തിലൂടെ സംഭവിക്കുന്ന കറകൾ, പൊട്ടലുകൾ) സംരക്ഷിക്കും.

ആഭരണങ്ങൾക്ക് സുരക്ഷ
അംഗീകൃതമായ ഗാർഹിക സുരക്ഷാ പദ്ധതികളിലൂടെയാണ് ആഭരണങ്ങൾക്ക് സുരക്ഷ ഏർപ്പെടുത്തുന്നത്. ആഭരണങ്ങൾ, വിലയേറിയ വാച്ചുകൾ, മറ്റു വസ്തുക്കൾ എന്നിവ അപകടങ്ങൾ, മോഷണം, പ്രകൃതിക്ഷോഭങ്ങൾ എന്നിവയ്ക്കെതിരെ സംരക്ഷിക്കാൻ സാധിക്കും. ക്ഷതം സംഭവിച്ച സാധനത്തിന് അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള തുകയാണ് നൽകുക. ഇത് സുരക്ഷയ്ക്ക് നൽകിയ ആകെ തുകയേക്കാൾ കുറവായിരിക്കും. മോഷ്ടിക്കപ്പെടുന്നവയ്ക്ക് നഷ്ടമാകുന്ന ദിവസത്തെ വിപണി വില അടിസ്ഥാനമാക്കിയാകും തുക അനുവദിക്കുക. ഇതും ആകെ തുകയേക്കാൾ കുറവായിരിക്കും. 

ഇൻഷുറൻസ് തുക അനുസരിച്ചാവും ഓരോ തവണത്തെയും പ്രീമിയവും നിശ്ചിയിക്കപ്പെടുക. അഞ്ചു ലക്ഷമാണ് ആകെ ഗാർഹിക വസ്തുക്കൾക്കുള്ള പ്രീമിയമെന്ന് സങ്കൽപ്പിക്കുക. ഇതിൽ ഒന്നര ലക്ഷം ആഭരണങ്ങൾക്കുള്ളതാണെങ്കിൽ 1,250 രൂപയും സേവന നികുതിയും പ്രീമിയം തുകയിൽ ഉൾപ്പെടും. ബാങ്ക് ലോക്കറുകളിൽ നിക്ഷേപിച്ചിട്ടുള്ള ആഭരണങ്ങൾക്കും വിലയേറിയ വസ്തുക്കൾക്കും അപകടത്തിലൂടെ സംഭവിക്കുന്ന നഷ്ടങ്ങൾക്ക് സുരക്ഷ ലഭിക്കുന്നതാണ്. 

വിവാഹ ഇൻഷുറൻസ്
ഭൂരിഭാഗം വിവാഹ ഇൻഷുറൻസ് പദ്ധതികളും വിവാഹം മുഴുവനായി സംരക്ഷിക്കുന്നതാണ്. വിവാഹം നടക്കുന്ന വേദി മുതൽ ബന്ധുക്കളിൽ നിന്നും വരന്റെയോ വധുവിന്റെയോ ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന വിലയേറിയ കല്ല് പതിപ്പിച്ച ആഭരണങ്ങളും സമ്മാനങ്ങളും സംരക്ഷിക്കപ്പെടുന്നു. ബന്ധുക്കൾ സമ്മാനം വാങ്ങുമ്പോൾ ലഭിച്ച ബിൽ മാത്രം ഇതിനായി നൽകിയാൽ മതി. ക്രിമിനൽ കുറ്റങ്ങൾ വഴിയും തീരുമാനങ്ങളിലെ മാറ്റങ്ങൾ വഴിയും പിഴകളിലൂടെയും വിവാഹം മാറ്റിവച്ചതും മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് വിവാഹ സുരക്ഷ ലഭിക്കുകയില്ല.

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്
പോളിസികൾ സ്വീകരിക്കുമ്പോൾ നല്ല സേവന ചരിത്രമുള്ള ഇൻഷുറൻസ് കമ്പനികളോടു മാത്രം ബന്ധപ്പെടുക. എങ്കിൽ മാത്രമേ തലവേദനകൾ ഒഴിവാക്കി നഷ്ടപരിഹാരം നേടിയെടുക്കാനാവൂ. ഏറ്റവും കുറവ് തുകയുടെ പോളിസി മികച്ചതാവണം എന്നില്ല. വ്യത്യസ്ത പോളിസികൾ തമ്മിൽ താരതമ്യം ചെയ്ത്, അനുയോജ്യമായവ തിരഞ്ഞെടുക്കുക. പോളിസി കരാറിൽ ഒപ്പുവയ്ക്കുന്നതിനു മുൻപ് പദ്ധതിയുടെ ഗുണ-ദോഷ വശങ്ങൾ കൃത്യമായി അറിഞ്ഞിരിക്കണം.
(ഫ്യൂച്വർ ജനറലി ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ മാനേജിങ് ഡയറക്ടറും സി.ഇ.ഒ. യുമാണ് ലേഖകൻ)