ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള തിയതി നീട്ടി. അഞ്ച് ദിവസമാണ് കുടുതലായി നല്‍കിയത്. 

ജൂലായ് 31 ആയിരുന്നു ഓണ്‍ലൈനായി റിട്ടേണ്‍ നല്‍കുന്നതിനുള്ള അവസാന തിയതി.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയത് നികുതി ദായകര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

പാന്‍ ആധാറുമായി ലിങ്ക് ചെയ്യുകയെന്നതായിരുന്നു അതിലൊന്ന്. നിലവില്‍ 50 ശതമാനത്തോളം നികുതി ദായകര്‍മാത്രമാണ് പാന്‍ ലിങ്ക് ചെയ്തിട്ടുള്ളതെന്നാണ് വിവരം. 

ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ ഉള്‍പ്പടെയുള്ളവര്‍ പുതിയതായി നടപ്പാക്കിയ ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട തിരിക്കിലുമാണ്.

ഈ കാരണങ്ങളാല്‍ സമയ പരിധി നീട്ടിനല്‍കുമെന്ന് സൂചനയുണ്ടായിരുന്നു.