ന്യൂഡല്‍ഹി: രാജ്യത്ത് പാന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചത് 9.3 കോടിപ്പേര്‍. 30 കോടി പാന്‍കാര്‍ഡുടമകളില്‍ ഏതാണ്ട് 30 ശതമാനം. ആദായനികുതിറിട്ടേണ്‍ നല്‍കാനുള്ള അവസാനതീയതിയായ ഓഗസ്റ്റ് അഞ്ചിലെ കണക്കാണിത്.

ജൂണിലും ജൂലായിലുമായി മൂന്നുകോടിപേര്‍ പാന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചു. രണ്ടുകാര്‍ഡുകളും ബന്ധിപ്പിക്കുന്നതിന് ഓഗസ്റ്റ് 31 വരെയാണ് കേന്ദ്ര പ്രത്യക്ഷ നികുതിബോര്‍ഡ് സമയം നല്‍കിയിരിക്കുന്നത്. ആധാര്‍ ബന്ധിപ്പിക്കാത്തവരുടെ ആദായനികുതി റിട്ടേണുകള്‍ അംഗീകരിക്കില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അടുത്തിടെ ലോക്‌സഭയില്‍പറഞ്ഞത്.