QUESTION35വയസ്സ് പ്രായമുള്ള ഒരു പ്രവാസിയാണ്. എന്റെ കയ്യില്‍ ഒരു ലക്ഷം രൂപയുണ്ട്. ഇപ്പോള്‍ ഈ തുക നിക്ഷേപിച്ചാല്‍ 60 വയസ്സാകുമ്പോള്‍ ഒരു കോടി രൂപ ലഭിക്കുമോ? എങ്ങനെ നിക്ഷേപിച്ചാലാണ് ഒരു കോടി രൂപ 25 വര്‍ഷം കഴിയുമ്പോള്‍ ലഭിക്കുക? 

ANSWERയാഥാര്‍ഥ്യങ്ങള്‍ക്കപ്പുറമാണ് നിങ്ങളുടെ കണക്കുകൂട്ടല്‍. 12 ശതമാനം വാര്‍ഷിക ആദായം ലഭിച്ചാല്‍ 25 വര്‍ഷം കഴിയുമ്പോള്‍ 17 ലക്ഷംരൂപയോളമാണ് ലഭിക്കുക. 20 ശതമാനത്തിലേറെ വാര്‍ഷിക പലിശ ലഭിച്ചെങ്കില്‍മാത്രമെ നിങ്ങള്‍ ആഗ്രഹിക്കുന്ന ഒരു കോടി രൂപ 25 വര്‍ഷം കഴിയുമ്പോള്‍ ലഭിക്കുകയുള്ളൂ. 

യാഥാര്‍ത്ഥ്യമല്ലാത്ത ഇത്തരം കണക്കുകൂട്ടലുകള്‍ നിങ്ങളുടെ പ്രതീക്ഷകളെ തകിടംമറിക്കും. അതേസമയം, ചെറിയൊരുതുക പ്രതിമാസം എസ്‌ഐപി വഴി 25 വര്‍ഷകാലയളവില്‍ നിക്ഷേപിച്ചാല്‍ ഈ തുക നിങ്ങള്‍ക്ക് നേടാവുന്നതേയുള്ളൂ.

ഇതിനായി 5,270 രൂപ നീക്കിവെയ്ക്കാമെങ്കില്‍ പ്രതീക്ഷിച്ച തുക അനായാസം നേടാം. 12 ശതമാനം വാര്‍ഷിക ആദായം ലഭിക്കുമെന്ന് കണക്കുകൂട്ടിയാല്‍ 25 വര്‍ഷം കഴിയുമ്പോള്‍ നിങ്ങളുടെ നിക്ഷേപം ഒരു കോടി രൂപയായി വളര്‍ന്നിട്ടുണ്ടാകും. 15.8 ലക്ഷം രൂപമാത്രമാകും നിങ്ങള്‍ മുടക്കിയിട്ടുണ്ടാകുക. നേട്ടമാകട്ടെ 84.2 ലക്ഷം രൂപയും.

ചോദ്യത്തിനുമപ്പുറം
പത്തുവര്‍ഷം കൂടി കാത്തിരുന്നാല്‍, അതായത് 35 വര്‍ഷം കഴിഞ്ഞാല്‍ നിങ്ങളുടെ നിക്ഷേപം 3.4 കോടിയായും വളര്‍ന്നിട്ടുണ്ടാകും. അതേസമയം, തുടര്‍ച്ചയായി 15 വര്‍ഷമാണ് നിങ്ങള്‍ നിക്ഷേപിച്ചതെങ്കില്‍ മൊത്തം തുക 26.6 ലക്ഷത്തിലൊതുങ്ങുകയും ചെയ്യും. 28 വര്‍ഷം നിക്ഷേപിച്ചാല്‍ 1.5 കോടി രൂപയും 30 വര്‍ഷം നിക്ഷേപിച്ചാല്‍ 1.9 കോടി രൂപയും നിങ്ങള്‍ക്കു സ്വന്തം(വിശദാംശങ്ങള്‍ക്ക് പട്ടിക കാണുക)

table