questionകഴിഞ്ഞയാഴ്ച ഞാനൊരു പെണ്‍കുഞ്ഞിന്റെ അച്ഛനായി. രണ്ടുപേരും ജോലിക്കാരായ ഞങ്ങളുടെ വാര്‍ഷിക വരുമാനം 12 ലക്ഷത്തോളം രൂപയാണ്.

കുഞ്ഞിന്റെ ഭാവിയ്ക്കുവേണ്ടി പ്രതിമാസം 6000 രൂപ നീക്കിവെയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. വര്‍ഷംതോറും നിക്ഷേപത്തില്‍ പത്ത് ശതമാനം വര്‍ധന വരുത്താനും ഉദ്ദേശിക്കുന്നു. 20 വര്‍ഷമാണ് മുന്നിലുള്ള നിക്ഷേപ കാലാവധി. മകള്‍ക്കുവേണ്ടി നിക്ഷേപിക്കാവുന്ന രണ്ടോ മൂന്നോ ഫണ്ടുകള്‍ നിര്‍ദേശിക്കാമോ? 

വിജയകുമാര്‍


ANSWERജനിച്ചയുടെ കുഞ്ഞിനുവേണ്ടി നിക്ഷേപം നടത്താനുള്ള നിങ്ങളുടെ ശ്രമത്തെ ആദ്യംതന്നെ അഭിനന്ദിക്കട്ടെ. 20 വര്‍ഷകാലാവധി മുന്നിലുള്ളതിനാല്‍ ഓഹരി അധിഷ്ടിത മ്യൂച്വല്‍ ഫണ്ടില്‍തന്നെയാകാം നിക്ഷേം. 

റിസ്‌ക് ഏറ്റെടുക്കാനുള്ള നിങ്ങളുടെ ശേഷിക്കനുസരിച്ച് ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. ഓഹരി വിപണിയുടെ ഉയര്‍ച്ചതാഴ്ചകളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ഏത് സാഹചര്യം വിപണിയിലുണ്ടായാലും എസ്‌ഐപി നിര്‍ത്താതരിക്കുക. വര്‍ഷത്തിലൊരിക്കല്‍ നിങ്ങളുടെ ഫണ്ടിന്റെ പ്രകടനം വിലയിരുത്തുക. 

കാലാവധി പൂര്‍ത്തിയാകുന്നതിനുമുമ്പെ നിങ്ങള്‍ പ്രതീക്ഷിച്ച തുക നേടാനായാല്‍, താരതമ്യേന നഷ്ടസാധ്യത കുറഞ്ഞ ഷോര്‍ട്ട് ടേം ഫണ്ടിലേയ്‌ക്കോ  ബാങ്കിലേയ്‌ക്കോ നിക്ഷേപം മാറ്റുക. 

മികച്ച ഫണ്ടുകള്‍ തിരഞ്ഞെടുക്കാം