questionloanത്ത് ശതമാനം പലിശ നിരക്കില്‍ 20 ലക്ഷം രൂപവരെ വ്യക്തിഗത വായ്പ എനിക്ക് ലഭിക്കും. ഈ വായ്പ തുക വാങ്ങി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചാലോയന്നൊണ് ആലോചിക്കുന്നത്. അഞ്ച് മുതല്‍ 15 വര്‍ഷകാലയളവില്‍ നിക്ഷേപിക്കാവുന്ന മികച്ച ഫണ്ടുകള്‍ പരിചയപ്പെടുത്താമോ?

അബ്ദുള്‍ മനാഫ്

ANSWERഅത്യാവശ്യകാര്യങ്ങള്‍ക്കാണ് പൊതുവെ പലരും വായ്പയെടുക്കുന്നത്. എന്നാല്‍ സമ്പത്ത് നേടാന്‍ വായ്പയെടുത്ത് നിക്ഷേപിക്കുന്ന അപൂര്‍വം പേരില്‍ ഒരാളാണ് നിങ്ങള്‍. 

നൂറുശതമാനം നേട്ടം ഉറപ്പ് നല്‍കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ വായ്പയെടുത്ത് നിക്ഷേപിക്കാനുള്ള നീക്കം ഉപേക്ഷിക്കുകയാണ് നല്ലത്. അവസാനം കടക്കെണിയിലാകാന്‍ അതുമതി. പെട്ടെന്ന് പണമുണ്ടാക്കാനുള്ള വഴികള്‍ പലതും മുന്നില്‍ തെളിഞ്ഞുവരും. വായ്പയെടുത്ത് നിക്ഷേപിക്കുകയെന്ന ചിന്തയും അതിന്റെ ഭാഗമാണ്. 

ഓഹരി വിപണിയുടെ നല്ലകാലത്ത് വായ്പയെടുത്ത് ഓഹരിയില്‍ നിക്ഷേപിച്ച് കുത്തുപാളയെടുത്ത നിരവധിപേരെ കണ്ടിട്ടുണ്ട്. അവരിലൊരാളാകാന്‍ ആഗ്രഹമില്ലെങ്കില്‍ വായ്പയെടുത്ത് നിക്ഷേപിക്കാനുള്ള നീക്കം മുളയിലെ നുള്ളുന്നതാണ് ഉചിതം. 

ഓഹരി വിപണി അതീവ നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. അതുകൊണ്ടുതന്നെ ഹ്രസ്വകാലയളവില്‍ നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത പണം വേണം ചിട്ടയായി ഓഹരിയിലോ ഓഹരി അധിഷ്ഠിത ഫണ്ടുകളിലോ നിക്ഷേപിക്കാന്‍. ഇങ്ങനെ എസ്‌ഐപി മാതൃകയില്‍ ദീര്‍ഘകാലയളവില്‍ നിക്ഷേപിച്ചാല്‍ മികച്ച നേട്ടമുണ്ടാക്കാമെന്നാണ് ഇതുവരെയുള്ള അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്.

പ്രതിമാസം നിശ്ചിത തുക നീക്കിവെയ്ക്കുക. അത് എത്രയായാലും ഓഹരി അധിഷ്ഠിത ഫണ്ടുകളില്‍ നിക്ഷേപിക്കുക. ദീര്‍ഘകാല ലക്ഷ്യത്തിനായിട്ടാകണം നിക്ഷേപം. അതിനായി ക്ഷമയോടെ കാത്തിരിക്കുക. 

മികച്ച ഫണ്ടുകള്‍ തിരഞ്ഞെടുക്കാം

കുടുതല്‍ ഫണ്ടുകള്‍