questioneasy life30 വയസ്സുള്ള യുവാവാണ്. പ്രതിമാസ ശമ്പളമായ 70,000 രൂപയില്‍ 30,000 രൂപ വിവിധ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചുവരുന്നു. 

ബിര്‍ള സണ്‍ലൈഫ് മിഡ്ക്യാപ്-1,500
എസ്ബിഐ മാഗ്നം മിഡ് ക്യാപ്-2000
എസ്ബിഐ ബ്ലുചിപ്-2,000
ഫ്രാങ്ക്‌ളിന്‍ ഇന്ത്യ സ്‌മോളര്‍ കമ്പനീസ് ഫണ്ട്-1,500
കൊട്ടക് എമേര്‍ജിങ് ഇക്വിറ്റി സ്‌കീം-1,500
കൊട്ടക് സെലക്ട് ഫോക്കസ് ഫണ്ട്-2000
ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ബാലന്‍സ്ഡ് ഫണ്ട്-2,500
എച്ച്ഡിഎഫ്‌സി ബാലന്‍സ്ഡ്-2500
ബിര്‍ള സണ്‍ലൈഫ് ബാലന്‍സ്ഡ്-2,500
ഫ്രാങ്ക്‌ളില്‍ ഇന്ത്യ ബാലന്‍സ്ഡ് ഫണ്ട്-2,500
ഫ്രാങ്ക്‌ളില്‍ ഇന്ത്യ ടാക്‌സ് ഷീല്‍ഡ്-2,500
ബിര്‍ള സണ്‍ലൈഫ് ടാക്‌സ് റിലീഫ് -2000
ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലോങ് ടേം-2,000
എച്ച്ഡിഎഫ്‌സി ഹൈ ഇന്ററസ്റ്റ് ഫണ്ട്-3000

എന്നീഫണ്ടുകളിലാണ് നിക്ഷേപം നടത്തിവരുന്നത്. ഇപ്പോള്‍ നിക്ഷേപിച്ചുവരുന്ന ഫണ്ടുകള്‍ മികച്ച വയാണോ? ഈ നിക്ഷേപരീതിയില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ. 

പ്രമോദ് കുമാര്‍  

ANSWERഒരേ കാറ്റഗറിയിലുള്ള വിവിധ ഫണ്ടുകളില്‍ നിക്ഷേപിച്ചതുകൊണ്ട് ഉദ്ദേശിച്ച നേട്ടം ലഭിക്കണമെന്നില്ല. അതുകൊണ്ടുതന്നെ നിങ്ങളുടെ പോര്‍ട്ട് ഫോളിയോ ക്രമീകരിക്കണം. അതായത് 14 ഫണ്ടുകളില്‍നിന്ന് മികച്ച ആറ് ഫണ്ടുകളിലേയ്ക്ക് നിക്ഷേപം ചുരുക്കണം.  ഈ ആറ് ഫണ്ടുകളിലായി വേണം 30,000 രൂപ നിക്ഷേപിക്കാന്‍. 

നിങ്ങള്‍ നിക്ഷേപം തുടരുന്ന ഫണ്ടുകളില്‍നിന്ന് തിരഞ്ഞെടുത്ത ഫണ്ടുകളും അവയില്‍ നിക്ഷേപിക്കേണ്ട തുകയും താഴെ നല്‍കുന്നു. 

എസ്ബിഐ മാഗ്നം മിഡ് ക്യാപ്-4000
കൊട്ടക് സെലക്ട് ഫോക്കസ്-5000
ഫ്രാങ്ക്‌ളില്‍ ഇന്ത്യ സ്‌മോളര്‍ കമ്പനീസ് ഫണ്ട്-4000
എച്ച്ഡിഎഫ്‌സി ബാലന്‍സ്ഡ്-7000
ബിര്‍ള സണ്‍ലൈഫ് ടാക്‌സ് റിലീഫ് ഫണ്ട്-7000
ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലോങ് ടേം പ്ലാന്‍-3000

എന്നിങ്ങനെ പോര്‍ട്ട് ഫോളിയോ ക്രമീകരിക്കാം. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ്, മള്‍ട്ടി ക്യാപ്, ബാലന്‍സ്ഡ്, ടാക്‌സ് സേവിങ് എന്നീ വിഭാഗങ്ങളിലാണ് ഫണ്ടുകള്‍ നിങ്ങള്‍ നിക്ഷേപിച്ചിട്ടുള്ളത്. അവയില്‍നിന്ന് ഓവര്‍ലാപ്പില്ലാതെയാണ് മികച്ച ഫണ്ടുകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.