question42 വയസ്സുള്ള ഞാന്‍ ഒരു പൊതുമേഖല സ്ഥാപനത്തിലെ ജീവനക്കാരനാണ്. മ്യൂച്വല്‍ ഫണ്ടില്‍ 18 ലക്ഷം രൂപ നിക്ഷേപമുണ്ട്. മൂന്ന് ലക്ഷം രൂപയോളം രൂപ ലാഭത്തിലാണ്. ഈ സാഹചര്യത്തില്‍ ലാഭമെടുത്ത് വീണ്ടും എസ്‌ഐപി തുടങ്ങുന്നത് ഉചിതമാണോ? 

ഡിഎസ്പി ബ്ലാക്ക്‌റോക്ക് മൈക്രോ ക്യാപ്, ഫ്രങ്ക്‌ളിന്‍ ഇന്ത്യ ഹൈ ഗ്രോത്ത് കമ്പനീസ്, എസ്ബിഐ ബ്ലുചിപ്പ്, ഐസിഐസിഐ പ്രൂ ബാലന്‍സ്ഡ് തുടങ്ങിയ ഫണ്ടുകളിലാണ് നിക്ഷേപം.

വിജയകൃഷ്ണന്‍

ANSWERനിങ്ങള്‍ തിരഞ്ഞെടുത്ത ഫണ്ടുകളെല്ലാം മികച്ച നേട്ടം നല്‍കുന്നവയാണ്. ദീര്‍ഘകാല ലക്ഷ്യത്തിനുവേണ്ടിയാണ് നിങ്ങള്‍ നിക്ഷേപിക്കുന്നതെന്ന് കരുതുന്നു.  ഈ സാഹചര്യത്തില്‍ ഇടയ്ക്കുവെച്ച് എസ്‌ഐപി നിര്‍ത്തി ലാഭമെടുക്കുന്നത് ഉചിതമാവില്ല. 

നിക്ഷേപ ലക്ഷ്യം പൂര്‍ത്തിയാകാന്‍ രണ്ടോ മൂന്നോ വര്‍ഷം ബാക്കിയുള്ളപ്പോള്‍മാത്രം ഫണ്ടുകളില്‍നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നതാണ് നല്ലത്. മികച്ച നേട്ടത്തില്‍ തുടരുന്ന ഫണ്ടുകളില്‍നിന്ന് ഇടയ്ക്കിടെ ലാഭമെടുക്കുന്നത് ഗുണകരമാകില്ല. 

ലക്ഷ്യം പൂര്‍ത്തിയാകുന്നതിന് ഒന്നോ രണ്ടോ വര്‍ഷം മുമ്പ് മികച്ച നേട്ടത്തിലാണെങ്കില്‍ നിക്ഷേപം സുരക്ഷിതമായ ബാങ്ക് എഫ്ഡിയിലേയ്‌ക്കോ ഷോര്‍ട്ട് ടേം ഡെറ്റ് സ്‌കീമുകളിലേയ്‌ക്കോ മാറ്റാം.