QUESTIONനികുതിയിളവിനുള്ള നിക്ഷേപം പരിഗണിക്കുമ്പോള്‍ ടാക്‌സ് സേവിങ് ഫണ്ടുകളാണോ പിപിഎഫാണോ ഏതാണ് മികച്ചതെന്ന് വിശദീകരിക്കാമോ?

ജ്യോതിര്‍മയി (ഇ മെയില്‍)

ANSWERദീര്‍ഘകാലയളവില്‍ സമ്പത്ത് നേടാന്‍ മികച്ച നിക്ഷേപമാണ് ഓഹരി. ഈ കാഴ്ചപ്പാടില്‍ പിപിഎഫിനേക്കാള്‍ എന്തുകൊണ്ടും മികച്ചതാണ് ടാക്‌സ് സേവിങ് ഫണ്ടു(ഇഎല്‍എസ്എസ്)കള്‍. 

ഹ്രസ്വകാലയളവില്‍ ഓഹരിയിലെ നിക്ഷേപം അതീവ നഷ്ടസാധ്യതയുള്ളതാണ്. അഞ്ച് വര്‍ഷമോ അതില്‍കൂടുതലോ നിക്ഷേപം കൈവശം വെയ്ക്കാനാകുമെങ്കില്‍ ടാക്‌സ് സേവിങ് ഫണ്ടുകളില്‍നിന്ന് മികച്ച നേട്ടമുണ്ടാക്കാം. 

ഉറപ്പുള്ള നേട്ടം ലഭിക്കുന്നതിനോടൊപ്പം നഷ്ടസാധ്യത തീരെയില്ലെന്നതാണ് പിപിഎഫില്‍നിന്നുള്ള നേട്ടം. അതേസമയം, പണപ്പെരുപ്പ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നേട്ടം അപര്യാപ്തവുമാണ്. 

നഷ്ടസാധ്യതയുണ്ടെങ്കിലും ദീര്‍ഘകാലത്തേയ്ക്ക് മികച്ച നേട്ടമാണ് നിങ്ങള്‍ ലക്ഷ്യമിടുന്നതെങ്കില്‍ ടാക്‌സ് സേവിങ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതാണ് ഉചിതം. 

Tax Saving Funds