QUESTIONഒരു സ്വകാര്യ സ്ഥാപനത്തില്‍ ഈയിടെയാണ് എനിക്ക് ജോലി ലഭിച്ചത്. പ്രായം 25 വയസ്. പ്രതിമാസം 10,000 രൂപയോളം നിക്ഷേപത്തിനായി എനിക്ക് മാറ്റിവെയ്ക്കാന്‍ കഴിയും. 20-30 വര്‍ഷ കാലയളവില്‍ സമ്പത്ത് നേടുകയാണ് ലക്ഷ്യം. 

എസ്‌ഐപി രീതിയില്‍ നിക്ഷേപിക്കാമെന്നാണ് കരുതുന്നത്. അതിന് യോജിച്ച ഫണ്ടുകള്‍ നിര്‍ദേശിക്കാമോ? 

സുരേഷ്

ANSWERജോലി ലഭിച്ചപ്പോള്‍തന്നെ നിക്ഷേപം തുടങ്ങാന്‍ പദ്ധതിയിട്ട നിങ്ങളെ ആദ്യമേതന്നെ അഭിനന്ദിക്കട്ടെ. ഓഹരി അധിഷ്ഠിത നിക്ഷേപദ്ധതികളെക്കുറിച്ച് ഏകദേശ ധാരണ നിങ്ങള്‍ക്കുണ്ടെന്നും കരുതുന്നു. 

ദീര്‍ഘകാലത്തേയ്ക്ക് മികച്ച നേട്ടമുണ്ടാക്കാന്‍ ഓഹരി അധിഷ്ഠിത ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതാണ് നല്ലത്. ദീര്‍ഘകാല ലക്ഷ്യമായതിനാല്‍ നഷ്ടസാധ്യത വളരെ കുറവുമാണ്. 

അതുകൊണ്ടുതന്നെ നിങ്ങള്‍ക്കുവേണ്ടി നാല്‌ ഫണ്ടുകള്‍ നിര്‍ദേശിക്കുന്നു. ബാലന്‍സ്ഡ്, ടാക്‌സ് സേവിങ്, ലാര്‍ജ് ക്യാപ്, മള്‍ട്ടി ക്യാപ് എന്നീ വിഭാഗങ്ങളിലുള്ള ഫണ്ടുകളാണ് നിര്‍ദേശിക്കുന്നത്. ഓരോന്നിലും 2,500 രൂപവീതം നിക്ഷേപിച്ചുതുടങ്ങാം. ഓരോ വര്‍ഷവും പത്ത് ശതമാനംവീതം തുക എസ്‌ഐപിയില്‍ വര്‍ധനവരുത്തുന്നത് നല്ലതാണ്. 

ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ബാലന്‍സ്ഡ്, എസ്ബിഐ ബ്ലൂ ചിപ്, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഹൈ ഗ്രോത്ത് കമ്പനീസ്,
ആക്‌സിസ് ലോങ് ടേം ഇക്വിറ്റി എന്നീ ഫണ്ടുകള്‍ നിക്ഷേപത്തിന് പരിഗണിക്കാം(പട്ടിക കാണുക)

Past Perfomance
Fund SIP Amout 3Yr
Return(%)
5Yr 
Return(%)
ഐസിഐസിഐ പ്രൂ ബാലന്‍സ്ഡ് 2500 22.13 17.72
എസ്ബിഐ ബ്ലൂ ചിപ് 2500 22.48 18.23
ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഹൈ ഗ്രോത്ത് കമ്പനീസ് 2500 29.72 22.43
ആക്‌സിസ് ലോങ് ടേം ഇക്വിറ്റി 2500 24.38 20.79
Returns as on February 20,  2017.