question34 വയസ്സുള്ള പ്രവാസിയാണ്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തെക്കുറിച്ച് കാര്യമായൊന്നും അറിയില്ല. പ്രതിമാസം ആയിരം രൂപവീതം അഞ്ച് വര്‍ഷകാലയളവിലേയ്ക്ക് എസ്‌ഐപിയായി നിക്ഷേപിക്കണമെന്നുണ്ട്.

അതിനായി എന്റെ സുഹൃത്ത് മൂന്ന് ഫണ്ടുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

എല്‍ആന്റ് ടി എമേര്‍ജിങ് ബിസിനസ് ഫണ്ട്, ബിര്‍ള സണ്‍ലൈഫ് സ്‌മോള്‍ ആന്റ് മിഡ് ക്യാപ് ഫണ്ട്, കൊട്ടക് ഗോള്‍ഡ് ഫണ്ട് എന്നിവയാണവ. ഈ ഫണ്ടുകള്‍ നിക്ഷേപയോഗ്യമാണോ? 

നിഷാദ്‌


ANSWERആദ്യമായി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചുതുടങ്ങുന്നവര്‍ക്ക് യോജിച്ചതല്ല ഈ മൂന്ന് ഫണ്ടുകളും എന്ന് ആദ്യമേ പറയട്ടെ. 

എല്‍ആന്റ്ടി എമേര്‍ജിങ് ബിസിനനസസ് ഫണ്ടും, ബിര്‍ള സണ്‍ ലൈഫ് സ്‌മോള്‍ ആന്റ് മിഡ് ക്യാപ് ഫണ്ടും സ്‌മോള്‍ ക്യാപ് കാറ്റഗറിയില്‍പ്പെട്ടവയാണ്. അതുകൊണ്ടുതന്നെ അതീവ നഷ്ടസാധ്യത ഈ ഫണ്ടുകള്‍ക്കുണ്ട്. അതിനുപുറമെ, റേറ്റിങ്ങിലും ഈ ഫണ്ടുകള്‍ പുറകിലാണ്. കൊട്ടക് ഗോള്‍ഡ് ഫണ്ട് പേര് സൂചിപ്പിക്കുംപോലെ ഗോള്‍ഡ് ഫണ്ടാണ്.

ലാര്‍ജ് ക്യാപ്, മള്‍ട്ടിക്യാപ്, ബാലന്‍സ്ഡ് എന്നീ വിഭാഗങ്ങളിലുള്ള ഫണ്ടുകളാണ് നിങ്ങള്‍ക്ക് യോജിച്ചത്. 

എച്ച്ഡിഎഫ്‌സി ബാലന്‍സ്ഡ്, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഹൈ ഗ്രോത്ത് കമ്പനീസ്, ബിര്‍ള സണ്‍ലൈഫ് ഫ്രണ്ട്‌ലൈന്‍ ഇക്വിറ്റി എന്നീ ഫണ്ടുകള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. 

Past Perfomance
Fund 1Yr
Return(%)
3Yr
Return(%)
5Yr 
Return(%)
എച്ച്ഡിഎഫ്‌സി ബാലന്‍സ്ഡ്‌ 24.44 21.07 16.23
ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഹൈ ഗ്രോത്ത് കമ്പനീസ് 29.00 27.54 22.71
ബിര്‍ള സണ്‍ലൈഫ് ഫ്രണ്ട്‌ലൈന്‍ ഇക്വിറ്റി 24.85 19.24 17.37
Returns as on March 14,  2017.