questioneasy lifeമാസം 10,000 രൂപവീതം 10 വര്‍ഷത്തേയ്ക്ക് എസ്‌ഐപിയായി നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നു. നഷ്ടസാധ്യത കുറഞ്ഞ മികച്ച ഫണ്ടുകള്‍ നിര്‍ദേശിക്കാമോ? 

ദീപക്

ANSWERആദ്യമായി ഓഹരിഅധിഷ്ടിത ഫണ്ടുകളില്‍ നിക്ഷേപിക്കുന്നയാളെന്ന നിലയ്ക്ക് നഷ്ടസാധ്യത കുറഞ്ഞ ബാലന്‍സ്ഡ് ഫണ്ടില്‍ നിക്ഷേപിക്കാം. അതോടൊപ്പം ഒരു മള്‍ട്ടി ക്യാപ് കൂടു നിക്ഷേപത്തിനായി നിര്‍ദേശിക്കുന്നു. 

എച്ച്ഡിഎഫ്‌സി ബാലന്‍സ്ഡ് ഫണ്ടും ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഹൈഗ്രോത്ത് കമ്പനീസ് ഫണ്ടുമാണ് നിര്‍ദേശിക്കുന്നത്. 

എച്ച്ഡിഎഫ്‌സി ബാലന്‍സ്ഡ് ഫണ്ട് മൂന്ന് വര്‍ഷകാലയളവില്‍ 20.27 ശതമാനവും അഞ്ച് വര്‍ഷകാലയളവില്‍ 18.20 ശതമാനവും വാര്‍ഷിക നേട്ടം നല്‍കിയതായി കാണുന്നു. 

മള്‍ട്ടി ക്യാപ് വിഭാഗത്തിലെ ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഹൈഗ്രോത്ത് കമ്പനീസ് ഫണ്ട് മൂന്ന് വര്‍ഷ കാലയളവില്‍ 26.22 ശതമാനവും അഞ്ച് വര്‍ഷ കാലയളവില്‍ 24.36 ശതമാനവും നേട്ടം നല്‍കിയതായി കാണുന്നു.

5000 രൂപ വീതം ഈ ഫണ്ടുകളില്‍ നിക്ഷേപിക്കാവുന്നതാണ്.