question35 വയസ്സുള്ള ഒരു യുവാവാണ് ഞാന്‍. 2016 മാര്‍ച്ച്‌ മുതല്‍ 16,000 രൂപ വിവിധ മ്യൂച്വല്‍ ഫണ്ടുകളില്‍ എസ്‌ഐപിയായി നിക്ഷേപിച്ചുവരുന്നു. 

എസ്ബിഐ ബ്ലുചിപ്പ് ഫണ്ട്-4000
ഡിഎസ്പിബിആര്‍ മൈക്രോ ക്യാപ് ഫണ്ട്-4000
ബിര്‍ള സണ്‍ ലൈഫ് ഫ്രണ്ട്‌ലൈന്‍ ഇക്വിറ്റി ഫണ്ട്-4000
ഫ്രാങ്ക്‌ളിന്‍ ഇന്ത്യ പ്രിമ പ്ലസ്-4000

എന്നിവയാണ് ഫണ്ടുകള്‍. 

അഞ്ച് വര്‍ഷമാണ് നിക്ഷേപ കാലയളവായി മനസിലുള്ളത്. ഈ കാലയളവ് കഴിയുമ്പോള്‍ എത്ര തുക എനിക്ക് ലഭിക്കും?

പ്രമോദ് കുമാര്‍

ANSWERഓഹരി അധിഷ്ടിത മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍നിന്ന് കൃത്യമായൊരു റിട്ടേണ്‍ കണക്കാക്കാന്‍ കഴിയില്ല. ഓഹരി വിപണിയിലെ കയറ്റഇറക്കങ്ങള്‍ക്കനുസരിച്ച് റിട്ടേണില്‍ വ്യതിയാനം ഉണ്ടാകും. അതുമാത്രമല്ല നിങ്ങളുടെ നിക്ഷേപ കാലാവധി അധികം നീണ്ടതുമല്ല. 

എസ്‌ഐപിയായി പ്രതിമാസം 16,000 രൂപ നിക്ഷേപിച്ചാല്‍, 13 ശതമാനം വാര്‍ഷിക ആദായപ്രകാരം താഴെയപറയുന്ന നേട്ടം ലഭിക്കും.

വിവിധ നിക്ഷേപ കാലയളവിലെ നേട്ടം പരിശോധിക്കാം:

5 വര്‍ഷം-13.5 ലക്ഷം
10 വര്‍ഷം-39.5 ലക്ഷം
15 വര്‍ഷം-89 ലക്ഷം