questionഞാന്‍ ഇതുവരെ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചിട്ടില്ല. ദീര്‍ഘകാല ലക്ഷ്യത്തിനുവേണ്ടി ഫണ്ടില്‍ നിക്ഷേപിക്കണമെന്നുണ്ട്. അതിനായി തിരഞ്ഞെടുത്ത ഫണ്ടുകള്‍ താഴെ കൊടുക്കുന്നു. ഇവ നിക്ഷേപത്തിന് യോജിച്ചതാണോ?

എസ്ബിഐ മാഗ്നം മിഡ് ക്യാപ്, യുടിഐ മിഡ് ക്യാപ്, ഡിഎസ്പി ബ്ലാക് റോക്ക് മൈക്രോ ക്യാപ് ഫണ്ട്.

കൃഷ്ണകുമാര്‍

 

ANSWERദ്യമായാണ് നിങ്ങള്‍ ഓഹരി അധിഷ്ഠിത ഫണ്ടില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നത്. അതുകൊണ്ടുതന്നെ നഷ്ടസാധ്യത കുറഞ്ഞ ഫണ്ടുകളില്‍ തുടങ്ങുന്നതാണ് നല്ലത്.

സമീപ കാലത്ത് നല്‍കിയ നേട്ടം വിലയിരുത്തിയാണെന്നുതോന്നുന്നു, നിങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത് മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് വിഭാഗങ്ങിളിലുള്ള ഫണ്ടുകളാണ്. 

നഷ്ടസാധ്യത കൂടുതലുള്ളവയാണ് ഈ ഫണ്ടുകള്‍. ഇതില്‍തന്നെ ഡിഎസ്പി ബ്ലാക്ക്‌റോക്ക് മൈക്രോക്യാപ് തല്‍ക്കാലത്തേയ്ക്ക് നിക്ഷേപം സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. 

ആദ്യമായി ഫണ്ടില്‍ നിക്ഷേപിക്കാന്‍ പോകുന്ന ആളെന്ന നിലയ്ക്ക് നഷ്ടസാധ്യത കുറഞ്ഞ ഫണ്ടുകള്‍ തിരഞ്ഞെടുത്ത് എസ്‌ഐപിയായി നിക്ഷേപിക്കുന്നതാണ് നല്ലത്.

മികച്ച ബാലന്‍സ്ഡ്, ലാര്‍ജ് ക്യാപ്, മള്‍ട്ടി ക്യാപ് ഫണ്ടുകളാണ് നിങ്ങള്‍ക്ക് യോജിച്ചത്. ആദായ നികുതി നല്‍കുന്നയാളാണെങ്കില്‍ 80സി പ്രകാരമുള്ള നികുതിയിളവ് ലഭിക്കാന്‍ ടാക്‌സ് സേവിങ് ഫണ്ടുകളും പരിഗണിക്കാം. 

ഈ കാറ്റഗറികളിലുള്ള മികച്ച ഫണ്ടുകള്‍ താഴെ കൊടുക്കുന്നു. 

 

Past Perfomance
Fund 1Yr
Return(%)
3Yr
Return(%)
5Yr 
Return(%)
എച്ച്ഡിഎഫ്‌സി ബാലന്‍സ്ഡ്‌ 23.92 20.42 16.81
ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഹൈ ഗ്രോത്ത് കമ്പനീസ് 28.16 26.78 22.78
ഡിഎസ്പി ബ്ലാക്ക്‌റോക്ക് ടാക്‌സ് സേവര്‍ 31.33 23.65 19.90
Returns as on March 09,  2017.