Investmentquestion30 വയസ്സുള്ള സര്‍ക്കാര്‍ ജീവനക്കാരനാണ്. കൂടുതല്‍ നഷ്ടസാധ്യത വഹിക്കാന്‍ ശേഷിയുമുണ്ട്. നിലവില്‍ മൂന്ന് ഫണ്ടുകളിലായാണ് നിക്ഷേപം നടത്തിവരുന്നത്. അഞ്ച് മുതല്‍ ഏഴ് വര്‍ഷംവരെ നിക്ഷേപം തുടരാനാണ് ഉദ്ദേശിക്കുന്നത്.

ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ വാല്യു ഡിസ്‌കവറി ഫണ്ട്, ബിര്‍ള സണ്‍ലൈഫ് ഫ്രണ്ട്‌ലൈന്‍ ഇക്വിറ്റി ഫണ്ട്, ബിര്‍ള സണ്‍ലൈഫ് അഡ്വാന്റേജ് ഫണ്ട് തുടങ്ങിയവയിലാണ് നിക്ഷേപമുള്ളത്. 

ശ്രീധര്‍ മേനോന്‍

ANSWERനിങ്ങള്‍ ഇപ്പോള്‍ നിക്ഷേപിച്ചുകൊണ്ടിരിക്കുന്ന ഫണ്ടുകളെല്ലാം മികച്ചവയാണ്. കൂടുതല്‍ നഷ്ടം സഹിക്കാന്‍ നിങ്ങള്‍ക്കാകുമെങ്കില്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട റിട്ടേണ്‍ നല്‍കുന്ന ഫണ്ടുകളില്‍ നിക്ഷേിക്കാം. 

ഇപ്പോള്‍ നിക്ഷേപിച്ചുവരുന്ന ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ വാല്യു ഡിസ്‌കവറി ഫണ്ടും ബിര്‍ള സണ്‍ലൈഫ് ഇക്വറ്റി ഫണ്ടും ലാര്‍ജ് ക്യാപ് വിഭാഗത്തിലുള്ളവയാണ്. നഷ്ടസാധ്യതയുടെ കാര്യത്തിലും നേട്ടത്തിന്റെ കാര്യത്തിലും പിന്നിലാണ് ഈ ഫണ്ടുകള്‍. അഗ്രസീവായി നിക്ഷേപിക്കാന്‍ താല്‍പര്യമുള്ളയാളെന്ന നിലയില്‍ സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് ഫണ്ടുകള്‍കൂടി പോര്‍ട്ട് ഫോളിയോയില്‍ ഉള്‍പ്പെടുത്തുന്നത് ഉചിതമാകും. 
താഴെകൊടുത്തിരിക്കുന്ന പട്ടികയില്‍നിന്ന് മികച്ച ഫണ്ടുകള്‍ തിരഞ്ഞെടുക്കാം.

Mid Cap

Small Cap

ഡിഎസ്പി ബ്ലാക്ക്‌റോക്ക് മൈക്രോ ക്യാപ് ഫണ്ടില്‍ നിക്ഷേപം സ്വീകരിക്കുന്നത് തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്.