കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ വായ്പ പലിശ നിരക്കുകള്‍ കുറച്ചതിന്റെ തുടര്‍ച്ചയായി സേവിങ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്കുകളും പരിഷ്‌കരിച്ചു.

50 ലക്ഷം വരെയുളള സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് 3.50 ശതമാനമാകും പലിശ. ആഗസ്റ്റ് 25 മുതലാണ് പുതിയ പലിശ നിരക്കുകള്‍ നിലവില്‍ വരുക. 

കഴിഞ്ഞ മാസം നിലവില്‍ വന്ന 1111 ദിവസങ്ങള്‍ കാലാവധിയുള്ള ഫിക്‌സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്കുകള്‍ക്ക് മാറ്റം വരുത്തിയിട്ടില്ല. 

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തിനകം 
സേവിങ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്കില്‍ മാറ്റം വരുത്താതെ തന്നെ വായ്പകളുടെ പലിശ 
നിരക്കുകളില്‍ 0.62 ശതമാനം കുറവ് വരുത്തിയിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.