ന്യൂഡല്‍ഹി: കോര്‍പ്പറേറ്റ് സാലറി അക്കൗണ്ട്, ജന്‍ധന്‍ അക്കൗണ്ട് എന്നിവ ഉള്‍പ്പടെയുള്ള അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് ആവശ്യമില്ലെന്ന് എസ്ബിഐ വ്യക്തമാക്കി. 

സ്‌മോള്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ട്, പ്രധാനമന്ത്രി ജന്‍ധന്‍ യോജന പ്രകാരം എടുത്ത അക്കൗണ്ട് തുടങ്ങിയവയ്ക്കുമാണ് മിനിമം ബാലന്‍സ് ആവശ്യമില്ലാത്തത്. 

ഇതോടെ എസ്ബിഐയില്‍ ലയിച്ച അഞ്ച് അസോസിയേറ്റ് ബാങ്കുകളിലെയും സാലറി അക്കൗണ്ടുകള്‍ക്കും ജന്‍ധന്‍ അക്കൗണ്ടുകള്‍ക്കും തീരുമാനം ബാധകമാകും.