sachin watchക്രിക്കറ്റ്, ഫുട്‌ബോൾ, ടെന്നീസ് തുടങ്ങിയ കളികൾ ഇഷ്ടപ്പെടുന്നതു പോലെ തന്നെ അതിലെ കളിക്കാരെയും നമ്മൾ ഇഷ്ടപ്പെടുന്നു, നെഞ്ചിലേറ്റുന്നു. അവരുടെ ഡ്രസ്സിങ്ങും കാറുകളും ആഭരണങ്ങളുമൊക്കെ ആരാധകർ ശ്രദ്ധിക്കാറുണ്ട്.  

ബ്രാൻഡുകൾ ഇഷ്ടപ്പെടുന്ന താരങ്ങൾ ഇന്ന് കൈയിൽ കെട്ടുന്ന വാച്ചുകളുടെ വില കേട്ടാൽ അതിശയിച്ചുപോകും. ലക്ഷങ്ങളും കോടികളും വിലമതിക്കുന്ന വാച്ചുകളാണ് ചില താരങ്ങൾ അണിയുന്നത്. 

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ 1.3 കോടി രൂപയുടെ ‘ഓഡിമാർസ് പിഗ്വേറ്റ് കാർബൺ കൺസപ്റ്റ് ടൂർബില്യൺ’ വാച്ചാണ് കൈയിൽ അണിയുന്നത്. താരത്തിന്റെ കൈയിൽ ആഡംബര വാച്ചുകളുടെ വലിയൊരു ശേഖരം തന്നെയുണ്ട്.

26 ലക്ഷം രൂപയുടെ ‘ഓഡിമാർസ് പിഗ്വേറ്റ് റോയൽ ഓക് ഓഫ്‌ഷോർ ബംബിൾ ബീ’ വാച്ചാണ് മഹേന്ദ്ര സിങ് ധോണിയുടെ കൈയിലുള്ളത്. മകൾ ജനിച്ച സമയത്താണ് ധോനി വാച്ച് വാങ്ങിയത്. വിരാട് കോലിക്ക് 6.3 ലക്ഷം രൂപയുടെ ‘പനേറയ് ലൂമിനോർ 1950 ജി.എം.ടി’ വാച്ചുമാണുള്ളത്.  

ടെന്നീസ് താരങ്ങളായ റാഫേൽ നഡാലും ലിയാൻഡർ േപസും വിലപിടിപ്പുള്ള വാച്ച് ഉപയോഗിക്കുന്നതിൽ ഒട്ടും പിറകിലല്ല. റാഫേൽ നഡാലിന് 5 കോടി രൂപയുടെ ‘റിച്ചാർഡ് മൈൽ ആർ.എം 27-02 ടൂർബില്യൺ’ വാച്ചാണ് ഉള്ളത്. ലിയാൻഡർ പേസിന് 18 കാരറ്റ് ഗോൾഡ് ടൈംപീസ് ‘റോളക്സ്’ വാച്ചാണ്. ഇതിൽ ബക്വേറ്റ് കട്ട് ഡയമണ്ട്‌സാണ് ഉപയോഗിച്ചിരിക്കുന്നത്. 26 ലക്ഷം രൂപയാണ് വില.
 
ഫുട്‌ബോൾ താരമായ ക്രിസ്റ്റാനോ റൊണാൾഡോ ഉപയോഗിക്കുന്നത് 3 ലക്ഷം രൂപ വിലവരുന്ന ‘ടാഗ് ഹോയർ കരീരാ കാലിബർ 16’ വാച്ചാണ്.