coffeeഇന്ന് 'കോഫി ഷോപ്പു'കള്‍ 'പ്രൊമോട്ടേഴ്‌സ്' കൂടിയായി മാറിക്കൊണ്ടിരിക്കുകയാണ്. പുസ്തക പ്രകാശനം, സ്റ്റാന്‍ഡ് അപ്പ് കോമഡീസ്, അമച്വര്‍ നാടകങ്ങള്‍, മ്യൂസിക് ബാന്‍ഡുകള്‍ളുടെ സംഗീതം എന്നിവ കോഫി ഷോപ്പുകളുടെ ആകര്‍ഷണമാണ്.

ഗരങ്ങള്‍ വളരുകയാണ്... ഒപ്പം മാറുന്ന രുചികളും ഭക്ഷണ സങ്കല്പങ്ങളും  ഇടം നേടുകയാണ്... അത്തരത്തില്‍ ഒന്നാണ് കോഫി ഷോപ്പുകള്‍. മാറുന്ന നഗരങ്ങളുടെ മുഖമുദ്രയാണ് കോഫി ഷോപ്പുകള്‍. കൗമാരക്കാരുടെ ഇഷ്ട 'ഹാങ് ഔട്ട് പ്‌ളെയ്‌സ്' എന്ന വിശേഷണം തൊട്ട് 'അണ്‍ ഒഫീഷ്യല്‍ കോണ്‍ഫറന്‍സ്' വരെ നടക്കുന്ന സ്ഥലങ്ങളാണ് ഇന്നത്തെ കോഫി ഷോപ്പുകള്‍. സൗഹൃദവും പ്രണയവും ജോലിയും വിരഹവും എല്ലാം ഇവിടെ പങ്കുവെയ്ക്കപ്പെടുന്നു.

പണ്ട് ഒരു ചായയ്‌ക്കോ കാപ്പിക്കോ ആയാണ് കോഫി ഷോപ്പുകള്‍ അന്വേഷിച്ചിരുന്നതെങ്കില്‍ ഇന്ന് 'സ്വസ്ഥമായി ഇരിക്കാന്‍ ഒരിടം' എന്ന വിശേഷണത്തിലേക്ക് മാറിയിരിക്കുന്നു. എഴുന്നേറ്റു പോകാന്‍ ആരും പറയാത്ത, തുറിച്ചു നോട്ടങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങള്‍. ഇഷ്ടപാനീയവും ലഘുഭക്ഷണവുമായി കൂട്ടുകാരോട് 'കത്തി' വെച്ചിരിക്കാന്‍ ഒരിടം. ഇന്ന് കോഫി ഷോപ്പുകള്‍ 'പ്രൊമോട്ടേഴ്‌സ്' കൂടിയായി മാറിക്കൊണ്ടിരിക്കുകയാണ്. പുസ്തക പ്രകാശനം, സ്റ്റാന്‍ഡ് അപ്പ് കോമഡീസ്, അമച്വര്‍ നാടകങ്ങള്‍, മ്യൂസിക് ബാന്‍ഡുകള്‍ളുടെ സംഗീതം എന്നിവ കോഫി ഷോപ്പുകളുടെ ആകര്‍ഷണമാണ്. എപ്പോഴും സംഗീതമയമായിരിക്കും കോഫി ഷോപ്പുകള്‍.

ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി പാശ്ചാത്യ വിഭവങ്ങളും ഇവര്‍ ഒരുക്കുന്നുണ്ട്. 30 രൂപ മുതല്‍ മുകളിലേക്കാണ് ചായയുടെയും കോഫിയുടെയും വില. മാസാല ചായ, ഗ്രീന്‍ ഓര്‍ഗാനിക്‌ഐസ്ഡ് ടീ, ഡാര്‍ജിലിങ് ടീ, ആസാംനീലഗിരി ചായകള്‍, കാപ്പു ചീനോ, കഫേ മോച്ച, കാഷ്യു റസ്‌ക്, ഹേസല്‍ നട്ട് ലാറ്റെ, ഹോട്ട് ചോക്‌ളേറ്റ്‌സ് എന്നിവയാണ് യുവാക്കളുടെ ഇഷ്ട കോമ്പിനേഷനുകള്‍. ഇവ കൂടാതെ വിവിധ തരം ഷേക്കുകള്‍, പേയ്‌സ്ട്രീസ്, കേക്കുകള്‍, ലഘു ഭക്ഷണങ്ങള്‍, ഐസ്‌ക്രീമുകള്‍, കുക്കീസ്, സാന്റ്വിച്ച് എന്നിവയും കോഫി ഷോപ്പുകളുടെ ആകര്‍ഷണീയതയാണ്. 150 രൂപ  വരുന്ന ചായയും കാപ്പിയും വരെ കോഫി ഷോപ്പുകളില്‍ ലഭിക്കും.

ഗെയിം സെന്ററുകളാണ് കോഫി ഷോപ്പിന്റെ മറ്റൊരു ആകര്‍ഷണീയത. വിവിധ തരത്തിലുള്ള ഗെയിമുകളുള്ള പ്‌ളേ സ്‌റ്റേഷനുകളാണ് ഇവിടെ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുള്ളത്. മണിക്കൂറിന് 80 മുതല്‍ 100 രൂപ വരെയാണ് ഇതിനായി ഈടാക്കുന്നത്.

സൗജന്യ വൈഫൈ സ്‌പോട്ടുകള്‍ എന്ന നിലയിലും ഇന്ന് കോഫി ഷോപ്പുകള്‍ക്ക് പ്രിയമേറുന്നുണ്ട്. മാളിലോ കോഫി ഷോപ്പിലോ ആകട്ടെ ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈഫൈ എന്ന സൗകര്യം നല്‍കുന്നുണ്ട്. ഇത് മുതലെടുക്കാനും ചില വിരുതന്മാര്‍ കോഫി ഷോപ്പുകളില്‍ ഇടം നേടും. ലാപ്പ് ടോപ്പുമായി എത്തി ഗ്രൂപ്പ് പ്രോജക്ടുകള്‍ തീര്‍ത്ത് പോകുന്ന സംഘത്തെയും നമുക്ക് കോഫി ഷോപ്പുകളില്‍ കണ്ടെത്താനാകും.


 ഇന്ന് കാണുന്ന ഓരോ കോഫി ഷോപ്പുകളും തങ്ങളുടേതായ കൈയൊപ്പ് ചാര്‍ത്താന്‍ ശ്രമിക്കുന്നവരാണ്. എഫ്.ബി.യും മറ്റ് സോഷ്യല്‍ മീഡിയകളുമായി യുവാക്കളോട് സംവദിച്ച് മാറ്റങ്ങള്‍ വരുത്താന്‍ ഇവര്‍ തയ്യാറാകുന്നുണ്ട്. ആകര്‍ഷകമായ ഓഫറുകളും ഗെയിം പാക്കേജുകളും മറ്റും വെബ്‌സൈറ്റിലൂടെ അറിയിക്കുന്നതും ഹോം ഡെലിവറിയും ഇവരെ പ്രിയങ്കരമാക്കുന്നു.