shoppingകുട്ടികള്‍ക്കുവേണ്ടിയാണോ നിങ്ങള്‍ ജീവിക്കുന്നത്? അക്കാര്യത്തില്‍ സംശയമില്ലെന്നാണ് രാജ്യത്തെ അച്ഛനമ്മമാരുടെ മറുപടി. 

വീട്ടില്‍ വാങ്ങുന്ന ഉത്പന്നം മുതല്‍ പോക്കറ്റ് മണിയുടെ വ്യാപ്തിവരെ ഇന്ന് തീരുമാനിക്കുന്നത് കുട്ടികളാണ്. 

2012നുശേഷം കുട്ടികള്‍ക്ക് അച്ഛനമ്മമാര്‍ നല്‍കുന്ന പോക്കറ്റ് മണിയില്‍ 100 ശതമാനം വര്‍ധനവുണ്ടായെന്നാണ് സര്‍വേയില്‍ വെളിപ്പെട്ടത്. ടര്‍ണര്‍ ഇന്റര്‍നാഷ്ണല്‍ ഇന്ത്യ ന്യൂജനറേഷന്‍ സ്റ്റഡി -2016 ആണ് ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്.

കുട്ടികളുടെ സ്വാധീനം ഇങ്ങനെ:

57ശതമാനം
മൈക്രോവേവ് അവന്‍

58 ശതമാനം
വാഷിങ് മെഷീന്‍

62 ശതമാനം
റഫ്രിജറേറ്റര്‍

68ശതമാനം
ടെലിവിഷന്‍

64 ശതമാനം
മൊബൈല്‍

66ശതമാനം
കാറ്

വീട്ടിലൊരു മൈക്രോവേവ് അവന്‍ വാങ്ങണോ?  ഏത് ബ്രാന്‍ഡ് വേണമെന്ന് കുട്ടികള്‍ തീരുമാനിക്കും. മൊബൈലാണെങ്കിലോ പറയുകയും വേണ്ട!

നിത്യജീവിതത്തില്‍ കുട്ടികളുടെ സ്വാധീനം ഇത്രയും വേണമോ? തീരുമാനിക്കേണ്ടത് ഒരോ അച്ഛനും അമ്മയുമായാണ്. ഏതായാലും സര്‍വേയില്‍ വെളിപ്പെട്ട കാര്യങ്ങളിലേയ്ക്കുവരാം. 

പോക്കറ്റ് മണി
52 ശതമാനം രക്ഷാകര്‍ത്താക്കളും കുട്ടികള്‍ക്ക് പോക്കറ്റ് മണി നല്‍കുന്നവരാണ്. പ്രതിമാസം 555 രൂപയാണത്രേ കുട്ടികള്‍ക്ക് പ്രതിമാസം നല്‍കുന്ന ശരാശരി പോക്കറ്റ് മണി. 2012നുശേഷം 100ശതമാനമാണ് പോക്കറ്റ് മണിയിലെ വര്‍ധന!

കുട്ടികള്‍ക്കുവേണ്ടിയുള്ള നിക്ഷേപം
40 ശതമാനംപേരും കുട്ടികള്‍ക്കുവേണ്ടിയുള്ള പദ്ധതികളില്‍ നിക്ഷേപിക്കുന്നു. 

33 ശതമാനം പേര്‍ പൊതുവായുള്ള സ്‌കീമുകളിലാണ് കുട്ടികള്‍ക്കുവേണ്ടി നിക്ഷേപം നടത്തുന്നത്. 27 ശതമാനം പേര്‍ രണ്ടിടത്തും നിക്ഷേപം നടത്തുന്നവരാണ്.

ഉത്പന്നങ്ങളും കുട്ടികളുടെ സ്വാധീനവും
അടുക്കള ഉപകരണങ്ങള്‍മുതല്‍ വ്യക്തിഗത ഗാഡ്ജറ്റുകള്‍വരെ വാങ്ങുമ്പോള്‍ നടപ്പാകുന്നത് കുട്ടികളുടെ തീരുമാനമാണോ? നോക്കാം.

മൈക്രോവേവ് അവന്‍-57ശതമാനം
വാഷിങ് മെഷീന്‍-58 ശതമാനം
റഫ്രിജറേറ്റര്‍-62 ശതമാനം
ടെലിവിഷന്‍-68ശതമാനം
മൊബൈല്‍-64 ശതമാനം
കാറ്-66ശതമാനം

വിനോദയാത്രയ്ക്ക് കുട്ടികളുടെ താല്‍പര്യം പരിഗണിക്കുന്നവര്‍
78ശതമാനം

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികള്‍
71ശതമാനം.

രാജ്യത്തെ 29 നഗരങ്ങളിലെ ഏഴിനും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളിലും നാലിനും 14നും ഇടയില്‍ മക്കളുള്ള രക്ഷാകര്‍ത്താക്കളിലുമാണ് സര്‍വേ നടത്തിയത്.