ഫ്രീഡം 251 സ്മാര്‍ട്ട് ഫോണിനുപിന്നാലെ ഇതാവരുന്നു ഫ്രീഡം 651 സ്മാര്‍ട്ട്‌ഫോണ്‍. ബുക്ക് ചെയ്തവര്‍ക്ക് ഒരിക്കലും ഫോണ്‍ ലഭിക്കില്ലെന്ന് ആദ്യമേതന്നെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.  

ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണായ ഫ്രീഡം251നെ പരിഹസിച്ചുകൊണ്ടാണ് ഫ്രീഡം651ന്റെ വരവ്. 

ചൊവ്വയില്‍ മാത്രം കണ്ടുവരുന്ന ഘടകങ്ങള്‍ ഉപയോഗിച്ചാണ് ഫോണ്‍ നിര്‍മിക്കുന്നതത്രേ. 

ഫ്രീഡം 251 ഫോണ്‍ ബുക്ക് ചെയ്യാന്‍ തയ്യാറാക്കിയ വെബ്‌സൈറ്റിന്റെ അതേ രൂപത്തിലുംഭാവത്തിലുമാണ് പുതിയ സമാര്‍ട്ട് ഫോണിന്റെ വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. 'ഡെസിന്റ് റിങിങ് ബെല്‍സ് പ്രൈവറ്റ് ലിമിറ്റഡ്' എന്നാണ് കമ്പനിയുടെ പേര്!

വെബ്‌സൈറ്റില്‍ ഡോണ്ട് ബൈ നൗ-ബട്ടണാണുള്ളത്. രേഖപ്പെടുത്തിയിട്ടുള്ള ഡെലിവറി സമയമാകട്ടെ, 2026 ജൂണ് 30ആണ്. ഡ്രോണ്‍ വഴിയാകും വിതരണമെന്നും കമ്പനി ഉറപ്പുനല്‍കുന്നു!

കോണ്‍ടാക്‌സ് അസ്-സെക് ഷനില്‍ ഉപഭോക്താവിന്റെ അപ്പൂപ്പന്റെയും അയല്‍ക്കാരന്റെയും വിവരങ്ങളും ചേര്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാവിവരങ്ങളും ചേര്‍ത്താല്‍ സബ്മിറ്റ് ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കാനും വെബ്‌സൈറ്റ് നിര്‍മാതാക്കള്‍ മറന്നിട്ടില്ല. 

കൂടുതല്‍ സവിശേഷതകള്‍ നേരിട്ടറിയാന്‍ ഫ്രീഡം651ഡോട്ട്‌കോം സന്ദര്‍ശിക്കാം.