dataചാർട്ടേഡ്‌ അക്കൗണ്ടന്റുമാരെക്കാളും എൻജിനീയർമാരെക്കാളുമൊക്കെ ശമ്പളം വാങ്ങുന്നവരാണ് ഇപ്പോൾ ‘ഡാറ്റാ സയന്റിസ്റ്റു’മാർ. ശാസ്ത്രീയമായി വിവരശേഖരണം നടത്തുകയും അത് അവലോകനം ചെയ്യുകയുമാണ് ഡാറ്റാ സയന്റിസ്റ്റുമാർ ചെയ്യുന്നത്. 

ഇരുപതാം നൂറ്റാണ്ടിലെ ‘സെക്സിയറ്റ് ജോബ്’ എന്നാണ് ഹാർവാർഡ് ബിസിനസ് റിവ്യൂ ഇതിനെ വിശേഷിപ്പിക്കുന്നത്. ഡാറ്റാ ശാസ്ത്രഞ്ജരെ റാഞ്ചിപ്പിടിക്കുകയാണ്‌ കമ്പനികൾ. ജോലിയിൽ അഞ്ച് വർഷത്തെ പരിജ്ഞാനമുള്ള സി.എ.ക്കാർ ഒരു വർഷം ശമ്പളമായി നേടുന്നത് എട്ട്‌ മുതൽ 15 ലക്ഷം രൂപ വരെയും എൻജിനീയർമാർ അഞ്ച് മുതൽ എട്ട്‌ ലക്ഷം രൂപ വരെയുമാണെങ്കിൽ, ഡാറ്റാ ശാസ്ത്രജ്ഞർക്ക് ലഭിക്കുന്നത് പ്രതിവർഷം 75 ലക്ഷം രൂപയാണ്. ഈ ജോലിയുടെ ഗ്ലാമർ മനസ്സിലാക്കാൻ ഈ കണക്കുകൾ ധാരാളം. 

ഇ-കൊമേഴ്‌സ്, ഐ.ടി., എൻജിനീയറിങ് തുടങ്ങി വ്യത്യസ്ത മേഖലകളിലെ കമ്പനികളിൽ ഡാറ്റാ സയന്റിസ്റ്റുകൾക്ക് ഡിമാൻഡ് ഉണ്ട്. മിക്ക കമ്പനികളും റിസർച്ച് ആൻഡ് അനാലിസിസ് വിഭാഗത്തിലാണ് ഇവരെ നിയമിക്കുന്നത്. ഗണിത ശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, ഡാറ്റാ വെയർഹൗസ് എൻജിനീയറിങ് തുടങ്ങിയ മേഖലകളിൽ പ്രാവീണ്യമുള്ളവർക്ക് ഈ ജോലി തിരഞ്ഞെടുക്കാം. 

ഒരു കമ്പനിക്ക് വേണ്ട എല്ലാ ഡാറ്റകളും ഉണ്ടാക്കുക, അതിനു വേണ്ട ഇൻപുട്ട് കൊടുക്കുക, ഡാറ്റാ ശേഖരിക്കുക, അതുവഴി കമ്പനിയിലെ ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുക എന്നിവയാണ് ഡാറ്റാ ശാസ്ത്രജഞർ ചെയ്യുന്നത്. ഇന്ത്യയിൽ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ രണ്ടര ലക്ഷം ഡാറ്റാ ശാസ്ത്രജ്ഞരുടെ ഒഴിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 

ഇ-മെയിൽ: reshmaccbhaskaran@gmail.com