മേലുദ്യോഗസ്ഥരുടെ നേതൃഗുണം ജീവനക്കാരുടെ പ്രവർത്തനത്തിലും  ആരോഗ്യത്തിലും നിർണായക സ്വാധീനം ചെലുത്തുമെന്ന് പഠനം.

അമേരിക്കയിലെ കോർണൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് മേലുദ്യോഗസ്ഥരുടെ പെരുമാറ്റവും ജീവനക്കാരുടെ പ്രവർത്തനവും തമ്മിലെ ബന്ധം കണ്ടെത്തിയത്.
 
നല്ല തൊഴിൽ അന്തരീക്ഷമൊരുക്കി പ്രോത്സാഹനം നൽകുന്ന മേലുദ്യോഗസ്ഥർക്കൊപ്പം ജോലി ചെയ്യുന്നത് ജീവനക്കാരുടെയാകെ പ്രവൃത്തിയിലും പ്രതിഫലിക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ റബേക്ക റോബിൻസ് പറഞ്ഞു. 

ഇത്തരത്തിൽ ജീവനക്കാരിൽ പത്ത് ശതമാനത്തിലധികം അധികം കഴിവ് വളർത്താനും ഉത്‌പാദനക്ഷമത വർധിപ്പിക്കാനുമാകും. 
വ്യക്തിപ്രാധാന്യം നൽകാതെ കീഴ്ജീവനക്കാരെ ഒന്നാകെ പ്രോത്സാഹിപ്പിക്കുന്നതാകണം മേലുദ്യോഗസ്ഥരുടെ നടപടി.

ജോലിസ്ഥലത്ത് വാട്ടർകൂളർ സ്ഥാപിക്കുന്നതും മീറ്റിങ്ങുകളിൽ ലഘുഭക്ഷണം വിളമ്പുന്നതും ചെയ്യുന്ന ജോലികളെ പ്രോത്സാഹിപ്പിക്കുന്നതും അഭിനന്ദിക്കുന്നതും ജീവനക്കാരുടെ ജോലിയോടുള്ള ഉത്സാഹവും ആവേശവും വർധിപ്പിക്കുമെന്ന് റബേക്ക റോബിൻസ് പറഞ്ഞു.
 
270 തൊഴിലാളികളെയും അവരുടെ മാനേജർമാരുടെയും പ്രവൃത്തികളാണ് സംഘം വിശകലനം ചെയ്തത്.