zebronicsചെന്നൈ: ഐടി പെരിഫറല്‍സ് നിര്‍മ്മാണ രംഗത്തെ പ്രമുഖ ബ്രാന്‍ഡായ സീബ്രോണിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഓഡിയോ ശ്രേണിയില്‍ മറ്റൊരു ഉല്‍പ്പന്നം കൂടി അവതരിപ്പിച്ചു. 

2.2 മള്‍ട്ടിമീഡിയ സ്പീക്കര്‍ സിസ്റ്റത്തില്‍ ഗാനങ്ങള്‍ അതിന്റെ മനോഹാരിത നഷ്ടപ്പെടാതെ കേള്‍ക്കാനും വീട്ടിലിരുന്ന് സിനിമ കാണാനും ഇഷ്ടപ്പെടുന്നവര്‍ക്ക് യോജിച്ചതാണ്. 

ഒറ്റ ക്യാബിനറ്റിലേക്ക് ഉള്‍പ്പെടുത്തിയിട്ടുള്ള രണ്ട് 4-ഇഞ്ച് സബ്വൂഫര്‍ ഡ്രൈവറുകള്‍ സ്വീകരണ മുറിയില്‍ ഒരു തിയേറ്റര്‍ പോലുള്ള അന്തരീക്ഷം സൃഷ്ടിക്കുമെന്ന് സീബ്രോണിക്‌സ് ഡയറക്ടര്‍ പ്രദീപ് ജോഷി പറയുന്നു. 

സീബ്രോണിക്‌സില്‍ നിന്നുള്ള പുതിയ സ്പീക്കറില്‍ ബ്ലൂടൂത്ത് കണക്ടിവിറ്റിയും യുഎസ്ബി പോര്‍ട്ടും എസ്ഡികാര്‍ഡ് പിന്തുണയും ഒരു ബില്‍റ്റ്-ഇന്‍ എഫ് എം ട്യൂണറുമുണ്ട്.

സബ്വൂഫറിന്റെ ഔട്ട്പുട്ട് പവര്‍ 25വാട്‌സ് ആണ്, അതേസമയം ഓരോ സാറ്റലൈറ്റും 12വാട്‌സ് ഔട്ട്പുട്ട് നല്‍കുന്നു. ഹൈ നോട്ടുകളുടെ ഉയര്‍ന്ന ശബ്ദം നല്‍കുന്ന ശരിയായ ബാസ് ഇത് ഉറപ്പാക്കുന്നു. അകലെ നിന്ന് എല്ലാം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു റിമോട്ട് കണ്‍ട്രോളും 2.2 സ്പീക്കറിലുണ്ട്.

സീബ്രോണിക്‌സ് 2.2 മള്‍ട്ടിമീഡിയ സ്പീക്കര്‍ ഓണ്‍ലൈനിലും ഇന്ത്യയിലെമ്പാടുമുള്ള കമ്പനിയുടെ വിതരണ ശൃംഖലയും വഴി ലഭിക്കും. വില 4242 രൂപ.

ചെന്നൈ ആസ്ഥാനമായി 1997 ല്‍ സ്ഥാപിതമായ സിബ്രോണിക്‌സ് കമ്പ്യൂട്ടറുകളുടെയും പെരിഫെറലുകളുടെയും കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സിന്റെയും വിശാലമായ ഉല്‍പ്പന്ന നിര അവതരിപ്പിക്കുന്ന കമ്പനികളില്‍ മുന്‍നിരയിലുള്ള സ്ഥാപനങ്ങളിലൊന്നാണ്.