zebronicsപുതുതലമുറയുടെ ഗാഡ്ജറ്റ് നിരയിലേയ്ക്കിതാ സീബ്രോണിക്‌സിന്റെ ശബ്ദമാധുര്യം. വയറുകളോ ബ്ലൂടൂത്തോ ആവശ്യമില്ലാത്ത ഇന്‍ഡക്ഷന്‍ സ്പീക്കറാണ് സീബ്രോണിക്‌സ് പുതിയതായി പുറത്തിറക്കിയിരിക്കുന്നത്. 

മൊബൈല്‍ ഫോണിന്റെ സ്പര്‍ശമേറ്റാല്‍മതി ഉയര്‍ന്ന ശബ്ദത്തില്‍ സംഗീതം ആസ്വദിക്കാന്‍. ആബ്ലിഫൈ-എന്നാണ് സ്പീക്കറിന് നല്‍കിയിരിക്കുന്നപേര്. അതുകൊണ്ടുതന്നെ പേരിന് അര്‍ഥവത്താണ് സ്പീക്കര്‍. 

ഇന്‍ഡക്ഷന്‍ സ്പീക്കര്‍ ഓണാക്കി മൊബൈലില്‍ സംഗീതംവെച്ച് സ്പീക്കറിന്റെ ഹോള്‍ഡറില്‍ വെച്ചാല്‍മതി പ്രവര്‍ത്തിച്ചുതുടങ്ങാന്‍. 

സ്മാര്‍ട്ട് ഫോണ്‍ ഇനി മേശപ്പുറത്ത് വെയ്‌ക്കേണ്ടതില്ല. ആകര്‍ഷകമായ രൂപഭംഗിയുള്ള സ്പീക്കര്‍ മികച്ചൊരു മൊബൈല്‍ ഹോള്‍ഡര്‍കൂടിയാണ്. റബ്ബര്‍ ഫിനിഷുള്ള സ്പീക്കറിന് കീഴ്ഭാഗത്ത് റബ്ബര്‍ ഗ്രിപ്പും നല്‍കിയിട്ടുണ്ട്. 

amplify1000എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് ഉള്ളിലുള്ളത്. അതിനാല്‍തന്നെ ആറ് മുതല്‍ എട്ടുമണിക്കൂര്‍വരെ നിര്‍ത്താതെ സംഗീതം ആസ്വദിക്കാനാകും. 

330 ഗ്രാം മാത്രമാണ് പോര്‍ട്ടബിള്‍ ഇന്‍ഡക്ഷന്‍ സ്പീക്കറിന്റെ ഭാരം. അതുകൊണ്ടുതന്നെ ജോഗിങ്ങിനോ, വിനോദയാത്രക്കോ മറ്റോ പോകുമ്പോള്‍ കൂടെകൊണ്ടുപോകുകയുമാകാം. 

രാജ്യത്തെ മുന്‍നിര ഐടി പെരിഫറല്‍സ്, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് കമ്പനിയാണ് സീബ്രോണിക്‌സ്. 999 രൂപയാണ് ആംപ്ലിഫൈയുടെ എംആര്‍പി. രാജ്യത്തെ പ്രമുഖ സ്റ്റോറുകളിലും ഓണ്‍ലൈനിലും ലഭിക്കും.