v star
വി സ്റ്റാറിന്റെ എക്സ്ക്ലൂസീവ് ബ്രാൻഡ് ഔട്ട്െലറ്റ് തൃശ്ശൂർ ശോഭാസിറ്റി മാളിൽ വി സ്റ്റാർ ചെയർപേഴ്സൺ ഷീല കൊച്ചൗസേഫ് ഉദ്ഘാടനം ചെയ്യുന്നു

തൃശ്ശൂർ: വി സ്റ്റാർ എക്സ്ക്ലൂസീവ് ബ്രാൻഡ് ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം തൃശ്ശൂർ ശോഭാസിറ്റി മാളിൽ വി സ്റ്റാർ ചെയർപേഴ്സൺ ഷീല കൊച്ചൗസേപ്പ് നിർവ്വഹിച്ചു.

വി സ്റ്റാർ സീനിയർ എക്സിക്യുട്ടീവ് ഡയറക്ടർ എബ്രഹാം തരിയൻ പങ്കെടുത്തു. ശോഭ സിറ്റി മാളിന്റെ ഒന്നാമത്തെ ഫ്ളോറിൽ സ്ഥിതി ചെയ്യുന്ന ഈ എക്സ്ക്ലൂസീവ് ബ്രാൻഡ് ഔട്ട് ലെറ്റിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ട അതിനവീനമായ ഇന്നർവെയർ ശ്രേണികളും ലൈഫ് സ്റ്റൈൽ ഉത്പന്നങ്ങളും ലഭിക്കും. 

ലോകോത്തരമായ ഒരു ഷോപ്പിങ്‌ അന്തരീക്ഷവും യുവത്വം തുളുമ്പുന്ന ഫാഷൻ ഉത്പന്നങ്ങളും ഇവിടെ ഒരുക്കിയിട്ടുള്ളതായി വി സ്റ്റാർ ചെയർപേഴ്സൺ ഷീല കൊച്ചൗസേപ്പ് പറഞ്ഞു.