ഐടി പെരിഫെറൽസ്, ഓഡിയോ/വീഡിയോ, സർവീലൻസ് ഉൽപ്പന്നങ്ങളുടെ ഇന്ത്യയിലെ മുൻനിര ബ്രാൻഡായ സീബ്രോണിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പുതുതലമുറ സൗണ്ട്ബാർ പുറത്തിറക്കി. വണ്ടർബാർ എന്നറിയപ്പെടുന്ന സൗണ്ട്ബാർ അത്യാകർഷകമായ രൂപഭംഗിയും പ്രകടന മികവും ഇഴചേർന്നതാണ്.

സിനിമ കാണുമ്പോഴും അല്ലെങ്കിൽ സംഗീത പരിപാടികൾ കേൾക്കുമ്പോഴും മികച്ച പഞ്ചും ആസ്വാദന അനുഭവവും വണ്ടർബാർ നൽകുന്നു. 5.08 cm വലുപ്പമുള്ള രണ്ട് സ്പീക്കർ ഡ്രൈവറുകളാണ് ഇതിലുള്ളത്. ആകെ 10W ഔട്ട്പുട്ട് പവറിൽ വ്യക്തമായ വോക്കൽ ഫീച്ചറുകൾ വണ്ടർബാർ വാഗ്ദാനം ചെയ്യുന്നു.

കലാസ്നേഹികൾക്ക് മികച്ച കേൾവി അനുഭവം നൽകാനാകുന്ന സൗണ്ട്ബാറുകൾക്കുള്ള ആവശ്യം മുൻനിർത്തിയാണ് വണ്ടർബാർ അവതരിപ്പിച്ചിട്ടുള്ളതെന്ന് സീബ്രോണിക്സ് ഡയറക്ടർ പ്രദീപ് ദോഷി പറഞ്ഞു. ഓഡിയോ ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണിയിലെ മറ്റൊരു തികവുറ്റ ഉൽപ്പന്നമായിരിക്കുമിതെന്നും അദ്ദേഹം വ്യക്തമാക്കി.

സൗകര്യവും മികച്ച ഓഡിയോയും സമ്മേളിക്കുന്നതാണ് വണ്ടർബാറിനെ മികച്ച ചോയിസാക്കുന്നത്. ഉപയോഗ ലളിതവും എളുപ്പം സജ്ജീകരിക്കാവുന്നതുമായ സൗണ്ട്ബാർ ചുവരിൽ ഉറപ്പിക്കാവുന്നതാണ്. എല്ലാം അകലെ നിന്ന് നിയന്ത്രിക്കുന്നത് സാധ്യവാക്കുന്ന വിധത്തിൽ റിമോട്ട് കൺട്രോൾ സംവിധാനവുമുണ്ട്. ബിൽറ്റ്-ഇൻ FM റേഡിയോയും ഹെഡ്ഫോൺ പോർട്ടും സംഗീത പ്രേമികളെ നീണ്ട സമയം കീഴടക്കും.FM ഫ്രീക്വൻസി റേഞ്ച് 87.5 MHz-നും 108 MHz-നും ഇടയിലാണ് മാത്രമല്ല 35 ചാനലുകളുടെ സ്റ്റോറേജ് മെമ്മറിയുമുണ്ട്.

8 മീറ്റർ കണക്ടിവിറ്റി റേഞ്ചുള്ള ബ്ലൂടൂത്ത് ഓപ്ഷൻ സ്മർട്ട്ഫോണിൽ നിന്നോ ടാബ്ലെറ്റിൽ നിന്നോ ടിവിയിൽ നിന്നോ സംഗീതം സ്ട്രീം ചെയ്യാൻ അനുവദിക്കുന്നു. ടിവി, ഡിവിഡി പ്ലേയർ, കമ്പ്യൂട്ടർ പോലുള്ള ഉപകരണങ്ങളിൽ ഹുക്ക് ചെയ്യാനാകുന്ന AUX സംവിധാനവുമുണ്ട്. 

സംഗീതമോ സിനിമകളോ ഗെയിമുകളോ ആകട്ടെ കൃത്യതയുള്ള ശബ്ദം ഇഷ്ടപ്പെടുന്ന യുവാക്കളുടെ ആവശ്യങ്ങളെ സൗണ്ട്ബാർ തൃപ്തിപ്പെടുത്തുന്നു. ഉയർന്ന വോളിയങ്ങളിൽ കൂടിയും അതിശയിപ്പിക്കുന്ന വ്യക്തമായ ശബ്ദം നൽകുന്ന ഇത് സുഖകരമല്ലാത്ത ഇൻ-ബിൽട്ട് ടിവി സ്പീക്കറുകൾക്ക് പകരം ഉപയോഗിക്കാവുന്നതാണ്. 

മുൻനിര റീടെയിൽ, ഓൺലൈൻ സ്റ്റോറുകളിൽ ഉൽപ്പന്നം ലഭ്യമാണ്. 1 വർഷത്തെ വാറന്റിയാണ് സീബ്രോണിക്സ് നൽകുന്നത്. സ്പീക്കറിന്റെ വില 1616/- രൂപയാണ്.