smart watchഐടി അനുബന്ധ സാമഗ്രികളുടെയും ആക്‌സസറികളുടെയും ഇന്ത്യയിലെ മുന്‍നിര ബ്രാന്‍ഡായ സീബ്രോണിക്‌സ് സ്മാര്‍ട്ട് വാച്ച് - സ്മാര്‍ട്ട് ടൈം 100 പുറത്തിറക്കി. 

ധരിക്കാവുന്ന ഡിവൈസുകളുടെ വിഭാഗത്തില്‍ വിപണിയിലെ സാന്നിധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായാണിത്. 

64എംബി റാമും 32എംബി ഇന്റേണല്‍ മെമ്മറിയുമാണ് സ്മാര്‍ട്ട് ടൈം 100-ല്‍ നല്‍കിയിട്ടുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ മെമ്മറി കൂട്ടാം. ബില്‍റ്റ്-ഇന്‍ ബാറ്ററിക്ക് 150 മണിക്കൂര്‍ വരെ സ്റ്റാന്‍ഡ്‌ബൈ സമയമുണ്ട്. ബ്ലൂടൂത്തില്‍ 3 മണിക്കൂറത്തെ ടോക്ക് ടൈമാണ് ഓഫര്‍ ചെയ്യുന്നത്. 

3.9 സെ.മീ. കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് സ്മാര്‍ട്ട് ടൈം 100-നുള്ളത്. ഒരു സ്റ്റാന്‍ഡ്എലോണ്‍ ഡിവൈസായി സ്മാര്‍ട്ട്വാച്ചിനെ ഉപയോഗിക്കാനാകുന്ന വിധത്തില്‍ മൈക്രോ സിം ഇടാവുന്ന സിം സ്ലോട്ട് നല്‍കിയിരിക്കുന്നു.

കോളുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ബ്ലൂടൂത്ത് ഹെഡ്‌സെറ്റായ ZEB-BH502 ഡിവൈസുമായുള്ള കോമ്പോയിലാണ് സ്മാര്‍ട്ട് ടൈം 100 എത്തുന്നത്. കോളുകള്‍ക്കായി ബ്ലൂടൂത്ത് ഉപയോഗിച്ച് സ്മാര്‍ട്ട് ടൈം 100-മായി സ്മാര്‍ട്ട്‌ഫോണിനെ പെയര്‍ ചെയ്യാനാകും. സിം കാര്‍ഡ് പിന്തുണയ്ക്കുന്നതിനാല്‍ സ്മാര്‍ട്ട്‌ഫോണില്ലാതെ തന്നെ സ്മാര്‍ട്ട് ടൈം 100 ഉപയോഗിക്കാം.

ഒറ്റ ടച്ചില്‍ കോള്‍ എടുക്കാനും മറുപടി നല്‍കാനും ഇന്‍ബില്‍റ്റ് സ്പീക്കറും മൈക്കും സ്മാര്‍ട്ട് ടൈം 100-ലുണ്ട്. കൈ ഉയര്‍ത്താതെയും ചെവിയോട് അടുപ്പിച്ച് പിടിക്കാതെയും വോയ്‌സ് കോളുകള്‍ക്ക് മറുപടി നല്‍കാന്‍ സാധിക്കുന്ന വിധം പര്യാപ്തമായ ശബ്ദമുള്ളതാണ് ഇന്‍-ബില്‍റ്റ് സ്പീക്കര്‍. ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് യാത്രകളില്‍ പോലും കോളുകള്‍ ചെയ്യുന്നതും മറുപടിനല്‍കുന്നതും എളുപ്പമാക്കും. 

ആരാണ് വിളിക്കുന്നത് എന്ന മുന്നറിയിപ്പ് നല്‍കുന്നതിന് പുറമേ, എസ്എംഎസ്, ഇമെയില്‍ എന്നിവയുടെയും മറ്റുമുള്ള അറിയിപ്പുകളും വാച്ച് നല്‍കും.

 ഫിറ്റ്‌നസ് ലക്ഷ്യങ്ങളില്‍ കൈവരിക്കുന്ന പുരോഗതി വിലയിരുത്താന്‍ സാങ്കേതികവിദ്യയുടെ സഹായം ആവശ്യമാണ്. സ്മാര്‍ട്ട് ടൈം 100-ന് നിങ്ങള്‍ ഒരു സ്ഥലത്ത് വളരെ സമയം ഇരുന്നാല്‍ ചലിക്കാനോ അല്‍പ്പം നടക്കാനോ നിങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒരു സെഡെന്ററി റിമൈന്‍ഡര്‍ ഫംഗ്ഷനുണ്ട്. 

റിസ്റ്റ് പീസിലെ ഉറക്കം ട്രാക്ക് ചെയ്യുന്ന പ്രവര്‍ത്തനം ഉറക്കത്തിന്റെ ക്വാളിറ്റിയെ കുറിച്ച് അറിയിക്കുന്നു. ഇതിലെ ഇന്‍-ബില്‍റ്റ് പെഡോമീറ്റര്‍ ധരിക്കുന്നയാളെ നടക്കുന്ന ദൂരത്തെ കുറിച്ചും കലോറി കൗണ്ടിനെ കുറിച്ചും അറിയിക്കുന്നു.

ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയില്‍ ഇന്‍ബില്‍റ്റ് ഓഡിയോയും വീഡിയോ പ്ലെയറും ഉപയോഗിച്ച് വീഡിയോകള്‍ കാണുന്നതും സംഗീതം കേള്‍ക്കുന്നതും മികച്ച അനുഭവമാകും. ബില്‍റ്റ്-ഇന്‍ മൈക്ക്, ആന്റി-ലോസ്റ്റ്, മാജിക്ക് വോയ്‌സ്, കോള്‍ റെക്കോര്‍ഡിംഗ്, ബ്രൗസര്‍, വൈബ്രേഷന്‍, റിമോട്ട് ക്യാപ്ചര്‍, എസ്എംഎസ്, എഫ്എം പോലുള്ള മറ്റ് ചില സവിശേഷ ഫീച്ചറുകളും സ്മാര്‍ട്ട് ടൈം 100 ഉപയോഗ അനുഭവത്തെ പുതിയ തലത്തിലെത്തിക്കും. ചിത്രങ്ങളും വീഡിയോകളും എടുക്കാവുന്ന ബില്‍റ്റ്-ഇന്‍ ക്യാമറയും ഇതിലുണ്ട്.