oxegenതിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ഗ്രൂപ്പിന്റെ മെഗാ ഷോറൂം ഉദ്ഘാടനം സപ്തംബര്‍ ഒന്നിന് രാവിലെ 10.30ന് മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിക്കും.

സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ് തുടങ്ങിയവ ലോക വിപണിയില്‍ എത്തുമ്പോള്‍തന്നെ ലഭ്യമാക്കുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. 

ഓണത്തോടനുബന്ധിച്ച് ഒരു കോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങളുമായി 30 ദിവസത്തെ ഡിജിറ്റല്‍ ഓണവും ഓക്‌സിജന്‍ ഷോറൂമുകളിലുണ്ടാകും. 

കമ്പനികള്‍ നല്‍കുന്ന ഓഫറുകള്‍ കൂടാതെ ഓക്‌സിജന്‍ നല്‍കുന്ന വിലക്കിഴിവും ഉറപ്പായ സമ്മാനങ്ങളും  ഉണ്ടാകുമെന്ന് ഓക്‌സിജന്‍ ഗ്രൂപ്പ് അറിയിച്ചു.