oppo
ഒപ്പോയുടെ എഫ് സീരീസിലെ ഏറ്റവും പുതിയ സെല്‍ഫി എക്‌സ്‌പെര്‍ട്ട് ഒപ്പോ എഫ് 3 കൊച്ചി ലെ മെറിഡിയനില്‍ ഒപ്പൊ കേരള സിഇഒ സൈമണ്‍ ലിയാങ്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സ്റ്റീവന്‍ ഹുയാങ്, ട്രെയിനിംഗ്  മാനേജര്‍ ബിബിന്‍ കൊല്ലേര്‍ക്കന്‍ എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കുന്നു.  

കൊച്ചി: സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പുതിയ സെല്‍ഫി വിപ്ലവത്തിനു തുടക്കം കുറിച്ച ഒപ്പോയുടെ എഫ്  സീരീസിലെ ഏറ്റവും പുതിയ സെല്‍ഫി എക്‌സ്‌പെര്‍ട്ട് ഒപ്പോ എഫ് 3 സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തി.

ഇന്ത്യയിലുടനീളം ഒരേ സമയത്ത് നടന്ന ലോഞ്ചിന്റെ ഭാഗമായി, കൊച്ചി ലെ മെറിഡിയനില്‍, ഒപ്പൊ കേരള സിഇഒ സൈമണ്‍ ലിയാങ്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സ്റ്റീവന്‍ ഹുയാങ്, ട്രെയിനിംഗ്  മാനേജര്‍ ബിബിന്‍ കൊല്ലേര്‍ക്കന്‍ എന്നിവര്‍ ചേര്‍ന്ന് ഒപ്പോ എഫ് 3 പുറത്തിറക്കി. 

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസിലാക്കി അതിനനുസരിച്ച് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുകയാണ് ഒപ്പോയുടെ ലക്ഷ്യമെന്ന് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സ്റ്റീവന്‍ ഹുയാങ് പറഞ്ഞു. ഇന്ത്യയിലെ ഒപ്പോ ഉപഭോക്താക്കളില്‍ ഭൂരിഭാഗവും യുവാക്കളാണ്. യുവാക്കളുടെ ട്രെന്‍ഡ് മനസിലാക്കി പ്രവര്‍ത്തിക്കുകയാണ് ഏറ്റവും പ്രധാനം. പുതിയ ഒപ്പോ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പുതിയ വിപ്ലവം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഗ്രൂപ്പ് സെല്‍ഫിക്കും സെല്‍ഫിക്കും അനുയോജ്യമായ വിധത്തിലുള്ള ഡ്യുവല്‍ സെല്‍ഫി ക്യാമറയും 120 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സും അടങ്ങിയ സമാര്‍ട്ട്‌ഫോണ്‍ മിതമായ വിലയില്‍ ലഭ്യമാക്കുന്നു എന്നതാണ് എഫ് 3 യുടെ ഏറ്റവും പ്രധാന സവിശേഷത. 19,990 രൂപയാണ് എഫ് 3 യുടെ വില. നേരത്തേ വിപണിയിലിറങ്ങിയ ഡ്യുവല്‍ ക്യാമറയുള്ള ഒപ്പോയുടെ ആദ്യ സ്മാര്‍ട്ട്‌ഫോണായ  എഫ് 3 പ്ലസിന് 30,990 രൂപയായിരുന്നു വില.

ആധുനിക ഡ്യുവല്‍ സെല്‍ഫി ക്യാമറയാണ് ഒപ്പോ എഫ് 3 യിലുള്ളത്. സെല്‍ഫിക്കായി 16 മെഗാപിക്‌സല്‍ ക്യാമറയും ഗ്രൂപ്പ് സെല്‍ഫിക്കായി 8 മെഗാ പിക്‌സല്‍ ക്യാമറയുമാണുള്ളത്. ഗ്രൂപ്പ് സെല്‍ഫികളില്‍ എല്ലാവരെയും പരമാവധി ഫ്രെയിമില്‍ ഉള്‍ക്കൊള്ളുന്നതിനായി 120 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ബ്യൂട്ടിഫൈ ഫീച്ചറും വ്യത്യസ്ത ഫില്‍റ്ററുകളും പാറ്റേണുകളും മനോഹരമായ സെല്‍ഫികളെടുക്കാന്‍ സഹായിക്കുന്നു. 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയിലെ ആന്റി ഷേക്ക് ടെക്‌നോളജി യാത്രയില്‍പ്പോലും വ്യക്തമായി ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്നു.

രാത്രിയിലും കുറഞ്ഞ പ്രകാശത്തിലും നൈറ്റ് മോഡ് ഷൂട്ട് വഴി വ്യക്തമായ ചിത്രങ്ങളെടുക്കാം. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡിസ്‌ ക്രീന്‍, ആകര്‍ഷകമായ മെറ്റാലിക്  ബോഡി, ഫ്‌ളാഷ് ഫിംഗര്‍പ്രിന്റ് അണ്‍ലോക്ക് എന്നീ ഫീച്ചറുകളുള്ള ഫോണില്‍ 4 റാമും 64 ഇന്റേണല്‍ മെമ്മറിയുമാണുള്ളത്.  ഫോര്‍ ജി സപ്പോര്‍ട്ടുള്ള രണ്ടു സിമ്മുകളും ഒരു എസ്ഡി കാര്‍ഡും ഇടാവുന്ന ട്രിപ്പില്‍ സ്ലോട്ട് ട്രേയാണ് ഒപ്പോഎഫ് 3 യുടെ മറ്റൊരു പ്രത്യേകത. 3200 ആംപ്‌ ബാറ്ററിയാണുള്ളത്.