Nokia 216ന്യൂഡൽഹി: സ്മാർട്ട് ഫോൺ യുഗത്തിൽ വില കുറഞ്ഞ ഫീച്ചർ ഫോണുകളുമായി നോക്കിയ വരുന്നു. 2,000 രൂപയിൽ താഴെ വില വരുന്ന രണ്ട് മോഡലുകൾ ജനുവരി മുതൽ മാർച്ച്‌ വരെയുള്ള കാലയളവിൽ നോക്കിയ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കും.

2.4 ഇഞ്ച് സ്‌ക്രീൻ, എഫ്.എം. റേഡിയോ, എം.പി. 3 െപ്ലയർ, തിരഞ്ഞെടുത്ത ഗെയിമുകൾ, 22 മണിക്കൂർ സംസാര സമയം തരുന്ന 1020 എം.എ.എച്ച്. ബാറ്ററി, എൽ.ഇ.ഡി. ഫ്ളാഷുള്ള വി.ജി.എ. ക്യാമറ എന്നിവയും ഫോണിനുണ്ടാകും.
            
സ്മാർട്ട്‌ ഫോൺ വിപണിയിൽ നോക്കിയ അടുത്ത വർഷം മുതൽ സജീവമാകുന്നതിന്റെ സൂചനകൾ നേരത്തെ നൽകിയിരുന്നു. ഇതിനു മുന്നോടിയായാണ് ഫീച്ചർ ഫോണുകളുമായി നോക്കിയയുടെ വരവ്. 
നിലവിൽ നോക്കിയയ്ക്കു വേണ്ടി ഫോണുകൾ നിർമിക്കുന്ന ഫിന്നിഷ് കമ്പനിയായ എച്ച്.എം.ഡി. ഗ്ലോബലായിരിക്കും ഈ മോഡലുകളും പുറത്തിറക്കുക. 

ഇന്ത്യയിൽ മൊബൈൽ ഫോൺ ഉപഭോക്താക്കളിൽ 65 ശതമാനം പേരും ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നതായാണ് കണക്ക്. അതേസമയം സ്മാർട്ട് ഫോൺ ഉപയോഗത്തിൽ െസപ്‌റ്റംബറിൽ അവസാനിച്ച പാദത്തിൽ 18.1 ശതമാനം വർധനയുണ്ട്.