കൊച്ചി : മുന്‍നിര കിച്ചണ്‍ അപ്ലയന്‍സസ് നിര്‍മ്മാതാക്കളായ മിസ്റ്റര്‍ കുക്ക് കേരളത്തിലുടനീളം , മിസ്റ്റര്‍ കുക്ക് സൂപ്പര്‍ ഷോപ്പി എന്ന പേരില്‍ ഫ്രാഞ്ചൈസികള്‍ തുറക്കുന്നു. നിലവില്‍ കേരള വിപണിയില്‍ കമ്പനിക്ക് 250 - ല്‍പ്പരം  കിച്ചണ്‍ അപ്ലയന്‍സസുകള്‍ ഉണ്ട്. ഇവയ്ക്ക് പുറമേ മറ്റ് കമ്പനികളുടെ ഗുണമേന്‍മയുള്ള ഉല്‍പ്പന്നങ്ങളും സൂപ്പര്‍ ഷോപ്പികളില്‍ അവതരിപ്പിക്കും.

മിസ്റ്റര്‍ കുക്കിന്റെ തന്നെ ഏറ്റവും പുതിയ സംരംഭമായ  മിസ്റ്റര്‍ ലൈന്‍ ബ്രാന്‍ഡിലുള്ള സോളാര്‍ ഉല്‍പ്പന്നങ്ങളും ഇലക്ട്രിക് അപ്ലയന്‍സസുകളും മിസ്റ്റര്‍ ട്രെന്‍ഡ് ബ്രാന്‍ഡിലുള്ള അപ്പാരല്‍സും സൂപ്പര്‍ ഷോപ്പിയില്‍ അവതരിപ്പിക്കും. കേരളത്തിലെ എല്ലാ പഞ്ചായത്തിലും ഒരു സൂപ്പര്‍ ഷോപ്പി എന്നതാണ് തുടക്കത്തില്‍ കമ്പനി ലക്ഷ്യം വെയ്ക്കുതെന്ന് മാനേജിംഗ് ഡയറക്ടര്‍ മാര്‍ട്ടിന്‍ ഡേവിഡ് പറഞ്ഞു. ന്യൂജനറേഷന്‍ കിച്ചണ്‍ കബോര്‍ഡ് മുതല്‍  ഒരു വീട്ടിലേയ്ക്ക് ആവശ്യമുള്ള എല്ലാ കിച്ചണ്‍ അപ്ലയന്‍സസുകളും ഒരു കുടക്കീഴില്‍ കൊണ്ടുവരികയും വീട്ടമ്മമാരുടെ ഷോപ്പിങ്ങ് അനായാസമാക്കുകയുമാണ് കമ്പനി ലക്ഷ്യമിടുതെന്നും അദ്ദേഹം പറഞ്ഞു

ആലുവയ്ക്കടുത്ത് പറമ്പയത്ത് ആദ്യ സൂപ്പര്‍ ഷോപ്പി നവംബര്‍ രണ്ടിന് പ്രവര്‍ത്തനം തുടങ്ങും. സൂപ്പര്‍ ഷോപ്പികള്‍ മൂന്ന് തരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. 5,10,15 ലക്ഷം രൂപ മുതല്‍മുടക്കില്‍ , ബിസിനസില്‍ മുന്‍പരിചയം ഇല്ലാത്തവര്‍ക്കു പോലും ഫ്രാഞ്ചൈസികള്‍ തുടങ്ങുന്നതിന് സാധിക്കുമെന്ന് മിസ്റ്റര്‍ കുക്ക് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ജോ പോള്‍ പറഞ്ഞു.

200 ചതുരശ്ര അടിയാണ് ഏറ്റവും ചെറിയ ഫ്രാഞ്ചൈസിയുടെ അളവ്. ഷോപ്പിന്റെ ബ്രാന്‍ഡിങ്ങും , ബാങ്ക്ലോണ്‍, വാറ്റ് , ടിന്‍ പോലുള്ള ഗവമെന്റ് ലൈസന്‍സുകളും വരെ ഫ്രാഞ്ചൈസി ഉടമകള്‍ക്ക് നേടുതിനുള്ള കസള്‍ട്ടന്‍സിയും മിസ്റ്റര്‍ കുക്ക് ചെയ്തുകൊടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡയറക്ടര്‍ രാജന്‍ ജോ, ജനറല്‍ മാനേജര്‍ രജീഷ് കൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.