കൊച്ചി: സാംസങ് ഇന്ത്യ പുതിയ സ്മാര്‍ട്ട് ഫോണ്‍ പവ്വര്‍ ഹൗസ് ഗാലക്‌സി സി 9 പ്രോ പുറത്തിറക്കി. കൊച്ചിയില്‍ നടന്ന കേരളാ മാര്‍ക്കറ്റ് ലോഞ്ചില്‍ സാംസങ് ഇന്ത്യയുടെ മൊബൈല്‍ ബിസിനസ് സെയില്‍സ് വൈസ് പ്രസിഡന്റ് രാജു പുല്ലനും സിനിമാ താരം വേദികയും ചേര്‍ന്ന് ഫോണ്‍ പുറത്തിറക്കി. ചൊവ്വാഴ്ച്ച വടക്കേന്ത്യയില്‍ നടന്ന ലോഞ്ചിന് ശേഷം നടക്കുന്ന രണ്ടാമത്തെ ഇവന്റാണ് ബുധനാഴ്ച്ച കൊച്ചിയില്‍ നടന്നത്. 

ഏറ്റവും വേഗത്തില്‍ വളരുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണികളിലൊന്നാണ് ഇന്ത്യയെന്നും ഇവിടെയുള്ളവര്‍ വലിയ സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനുകളാണ് ഇഷ്ടപ്പെടുന്നതെന്നും രാജു പുല്ലന്‍ പറഞ്ഞു. 'ഇന്ത്യന്‍ ഉപയോക്താക്കള്‍ അവരുടെ രണ്ടാമത്തേയോ മൂന്നാമത്തേയോ സ്മാര്‍ട്ട് ഫോണിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതനുസരിച്ചുള്ള വിപുലമായ ആവശ്യങ്ങളാണ് അവരില്‍ നിന്നുയരുന്നത്.

ഏറ്റവും മികച്ച സാങ്കേതികവിദ്യയും സവിശേഷതകളും ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഗാലക്‌സി സി 9 പ്രോ അവതരിപ്പിക്കുന്നതിലൂടെ തുടരുന്നത്. ഇതിന്റെ ആറ് ഇഞ്ച് ഫുള്‍ എച്ച്.ഡി. അമോലെഡ് ഡിസ്‌പ്ലെ ഏറ്റവും മികച്ച മള്‍ട്ടീ മീഡിയാ അനുഭവം ലഭ്യമാക്കും. ആറ് ജി.ബി. റാം, ഉയര്‍ന്ന ബാറ്ററി ശേഷി, ഉയര്‍ന്ന ഇന്റേണല്‍ മെമ്മറി, മുന്നിലും പിന്നിലുമുള്ള 16 എം.പി. ക്യാമറകള്‍ എന്നിവയെല്ലാം ഈ ഫോണിന് മാത്രം അവകാശപ്പെടാവുന്ന ഫീച്ചറുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതുല്യമായ പ്രകടനം
മള്‍ട്ടീ ടാസ്‌കിങ് അനുഭവങ്ങള്‍ തടസ്സമില്ലാതെ നല്‍കാന്‍ സഹായിക്കുന്ന 6 ജി.ബി. റാമിന്റെ ശക്തിയുമായി എത്തുന്ന ആദ്യ സാംസങ് ഫോണാണ് സാംസങ് ഗാലക്‌സി സി9 പ്രോ. ഇതോടൊപ്പം 64 ജി.ബി. ഇന്‍ ബില്‍ട്ട് മെമ്മറിയും ലഭ്യമാക്കിയിട്ടുണ്ട്. ഇത് 256 ജി.ബി. വരെ ഉയര്‍ത്താനുമാകും. 64 ബിറ്റ് ഒക്ടാ കോര്‍ പ്രോസസ്സറുമായാണ് സാംസങ് ഗാലക്‌സി സി 9 പ്രോ എത്തുന്നത്.  യഥാര്‍ത്ഥ പവ്വര്‍ഹൗസ് പ്രകടനവുമായി ഉപഭോക്താക്കള്‍ക്ക് മള്‍ട്ടീ മീ്ഡിയ, ഗെയിമിങ്, ആപ്പുകള്‍ എന്നിവ തുടര്‍ച്ചയായി ഉപയോഗിക്കാനുള്ള അവസരമാണ് സാംസങ് സി9 പ്രോ ഒരുക്കുന്നത്. 

സെല്‍ഫിക്കും അതുല്യമായ ക്ലാരിറ്റി
സാംസങ് ഗാലക്‌സി സി 9 പ്രോയുടെ മികച്ച 16 എം.പി. മുന്‍ ക്യാമറയും പിന്‍ ക്യാമറയും  സൂപ്പര്‍ വൈഡ് എഫ്. 1.9 അപെര്‍ച്ചറുമായി കുറഞ്ഞ വെളിച്ചത്തില്‍ പോലും വ്യക്തമായ ചിത്രങ്ങള്‍ പകര്‍ത്തുവാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു. ഉയര്‍ന്ന റെസലൂഷനോടെയുള്ള മുന്‍ ക്യാമറ ഉയര്‍ന്ന നിലയിലുള്ള സെല്‍ഫി അനുഭവം നല്‍കുമ്പോള്‍ 16 എം.പി. പിന്‍ ക്യാമറ ഇരട്ട ലെഡ് ഫ്‌ളാഷോടെ ഏറ്റവും മികച്ച ഉയര്‍ന്ന നിലവാരമുള്ള ചിത്രങ്ങള്‍ നല്‍കുന്നു. 

മികച്ച വിപുലമായ ഡിസ്‌പ്ലേ
ഇതിന്റെ 6.0 ഇഞ്ച് ഫുള്‍ എച്ച്.ഡി. സാമോലെഡ് സ്‌ക്രീന്‍ കൂടുതല്‍ മെച്ചപ്പെട്ട ദൃശ്യചാരുത നല്‍കുന്നു. കൂടുതല്‍ വലിയ സ്‌ക്രീനോടൊപ്പമുള്ള ഇരട്ട സ്പീക്കര്‍ ഉയര്‍ന്ന നിലയിലുള്ള മള്‍ട്ടീ മീഡിയാ ഉപയോഗം സാധ്യമാക്കുന്നു. 

രൂപകല്‍പ്പന
തികഞ്ഞ മികവോടെയുള്ള രൂപകല്‍പ്പനയാണ് ഗാലക്‌സി സി 9 പ്രോയുടേത്.  ഇതിന്റെ മെറ്റല്‍ യൂണിബോഡി രൂപകല്‍പ്പനയും 6.9 മില്ലീ മീറ്റര്‍ ഘനവും ഹാന്‍ഡ്‌സെറ്റിനെ തികച്ചും സുഖകരമായി കൈകാര്യം ചെയ്യാനാവുന്നതാക്കുന്നു. 

നീണ്ടു നില്‍ക്കുന്ന ബാറ്ററി
ദീര്‍ഘമായി നില്‍ക്കുന്ന 4,000 എംഎ.എച്ച്. ബാറ്ററിയുമായാണ് സാംസങ് ഗാലക്‌സി സി9 പ്രോ എത്തുന്നത്. ഇതോടൊപ്പം അതിവേഗ ചാര്‍ജ്ജിങ് സാങ്കേതികവിദ്യയുമുണ്ട്. ഗെയിമുകളും മള്‍ട്ടീ മീഡിയയും ഉപയോഗിക്കുന്നവര്‍ക്ക് ഇതേറെ ഗുണകരമായിരിക്കും. അതിവേഗ ഡാറ്റാ കൈമാറ്റത്തിനു വഴിയൊരുക്കുന്ന യു.എസ്.ബി. ടൈപ്ഫ് സി ആണ് മറ്റൊരു സവിശേഷത. രണ്ടു സിം കാര്‍ഡുകളും പ്രത്യേകമായ അധിക മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്ടും  സാംസങ് ഗാലക്‌സി സി9 പ്രോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
ഇന്ത്യയ്ക്കായി നിര്‍മ്മിച്ചത്

എസ്. സെക്യൂര്‍, എസ്. പവ്വര്‍ പ്ലാനിങ്, അള്‍ട്രാ ഡാറ്റാ സേവിങ്, മൈ ഗാലക്‌സി തുടങ്ങിയ ഇന്ത്യയ്ക്കായി നിര്‍മ്മിച്ച സവിശേഷതകളെ പിന്തുണക്കുന്നതാണ് സാംസങ് ഗാലക്‌സി സി9 പ്രോ ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ഹാര്‍ഡ് വെയറുമായി എത്തുമ്പോള്‍ ഇതിനെ മറ്റുള്ളവയില്‍ നിന്നു വ്യത്യസ്ഥമാക്കുന്നു. 

പ്രീ ബുക്കിംഗ് സൗകര്യം
ആകര്‍ഷകമായ രണ്ടു നിറങ്ങളിലാണ് സാംസങ് ഗാലക്‌സി സി9 പ്രോ ലഭ്യമാകുക. കറുപ്പും സ്വര്‍ണ നിറവും. എല്ലാ റീട്ടെയില്‍ ചാനലുകളും വഴി ഫെബ്രുവരി രണ്ടാം പകുതി മുതല്‍ ഇത് 36,900 രൂപയ്ക്ക് ലഭ്യമാകും. താല്‍പര്യമുള്ളവര്‍ക്ക് തെരഞ്ഞെടുത്ത സ്‌റ്റോറുകളും ഓണ്‍ലൈന്‍ സൈറ്റുകളും വഴി ജനുവരി 27 മുതല്‍ പ്രീ ബുക്കിംഗ് സൗകര്യമുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് 12 മാസത്തേക്ക് ഒറ്റത്തവണത്തെ സ്‌ക്രീന്‍ റീപ്ലെയ്‌സ്‌മെന്റ് ഓഫറും ലഭ്യമാണ്.