തിരുവനന്തപുരം: എണ്ണമയം കുറഞ്ഞ നേന്ത്രക്കായ ഉപ്പേരി ഡബിള്‍ ഹോഴ്‌സ് അതവരിപ്പിച്ചു. 

50 ശതമാനം കുറവ് എണ്ണമയവും 100 ശതമാനം തികഞ്ഞ രുചിയുമാണ് കായ വറുത്തിന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഡബിള്‍ ഹോഴ്‌സ് ബ്രാന്‍ഡ് അംബാസിഡറായ ശോഭനയാണ് പുതിയ ഉത്പന്നം വിപണിയിലിറക്കിയത്. 

30 ഗ്രാമിന് 25 രൂപയാണ് വില. കേരളത്തിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ഉത്പന്നം ലഭ്യമാണെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.