3Gകോഴിക്കോട്‌: മൊബൈൽ ഫോൺ ഷോറൂം ശൃംഖലയായ 3ജി മൊബൈൽ വേൾഡ്‌ കൊച്ചിയിലും സാന്നിധ്യമറിയിക്കുന്നു. 12 ഷോറൂമുകളാണ്‌ ആരംഭിക്കുന്നതെന്ന്‌ മാനേജിങ്‌ ഡയറക്ടർ എ.കെ. ഷാജി അറിയിച്ചു. 

അത്യാധുനിക സൗകര്യങ്ങളോടെയുള്ള വിശാലമായ മൾട്ടിബ്രാൻഡ്‌ ഗാജറ്റ്‌ ഷോറൂമുകളാണ്‌ ഒരുക്കുക.

സാംസങ്, എൽ.ജി., ആപ്പിൾ, ലെനോവ, ജിയോണി, മൈക്രോമാക്സ്‌, വിവോ, പാനാസോണിക്ക്‌, സോണി തുടങ്ങിയ ബ്രാൻഡുകളുടെ മൊബൈൽഫോൺ, തോഷിബ, എച്ച്‌.പി., ഡെൽ, ലെനോവ, ആപ്പിൾ എന്നിങ്ങനെ വിവിധ ബ്രാൻഡുകളുടെ ലാപ്‌ടോപ്‌, കാനെൻ, സോണി, നിക്കോൺ കമ്പനികളുടെ ക്യാമറ, വിവിധ അന്താരാഷ്ട്ര കമ്പനികളുടെ വാച്ചുകൾ, ടാബ്‌ലറ്റ്‌ തുടങ്ങി 38-ഓളം ലോകോത്തര ബ്രാൻഡുകളുടെ വിശാലമായ ശേഖരമാണ്‌ ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നത്‌.

വിവിധ കമ്പനികളുടെ ഫിനാൻസ്‌ ഓഫറുകളും പലിശരഹിത വായ്പ സൗകര്യങ്ങളും ഉണ്ടാകും.