mutual fundsരമ്പരാഗതമായി ഓഹരി നിക്ഷേപത്തെ വിനീഷിന്റെ കുടുംബത്തിന് ഭയമാണ്. അച്ഛന്‍ വിനയകുമാറും അമ്മ ദേവയാനിയും വിനീഷിനോട് പ്രത്യേകം പറഞ്ഞിട്ടുണ്ട് ഓഹരിയില്‍ നിക്ഷേപിച്ച് പണംകളയേണ്ടെന്ന്.

ഓഹരിയില്‍ നിക്ഷേപിച്ച് ലക്ഷങ്ങള്‍ കളഞ്ഞുകുളിച്ച് പാപ്പരായ അജിത്കുമാറാണ് അവരുടെ മുന്നിലുള്ള ജീവിക്കുന്ന രക്തസാക്ഷി! ഏതായാലും അച്ഛനും അമ്മയും പറഞ്ഞത് അതേപടി അനുസരിക്കാന്‍ ഇത്തവണ വിനീഷ് തയ്യാറായില്ല. മികച്ചൊരു ഫിനാന്‍ഷ്യല്‍ പ്ലാനറെ സമീപിക്കുകയാണ് അദ്ദേഹം ചെയ്തത്. 

കമ്മീഷന്‍ പറ്റാതെ നിശ്ചിത ഫീസില്‍ സേവനം നല്‍കുന്ന പ്ലാനര്‍ അദ്ദേഹത്തെ ഓഹരി നിക്ഷേപത്തിന്റെ ബാലപാഠങ്ങള്‍ പടിപടിയായി പഠിപ്പിച്ചു. വിനീഷ് പഠിച്ച ആദ്യപാഠം നികുതിയിളവ് ലഭിക്കുന്നതിനെക്കുറിച്ചുള്ള നിക്ഷേപത്തെ പറ്റിയായിരുന്നു. 

ഇതാ നികുതിയിളവിനുള്ള നിക്ഷേപതന്ത്രങ്ങള്‍:
സമയം ആരെയും കാത്തിരിക്കാറില്ല. നികുതിയിളവ് ലഭിക്കുന്നതിനുള്ള നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ മാര്‍ച്ച് ആദ്യആഴ്ചയിലെങ്കിലും ശമ്പളവരുമാനക്കാര്‍ കമ്പനികളില്‍ നല്‍കേണ്ടിവരും. എവിടെയെങ്കിലും നിക്ഷേപം നടത്തി അതിന്റെ രേഖകളെല്ലാം ബന്ധപ്പെട്ട ഓഫീസിലെത്തിക്കുന്നതിന് തിടുക്കംകൂട്ടുക അപ്പോഴായിരിക്കും.

കുറഞ്ഞ ലോക് ഇന്‍ പിരിയഡ്(മൂന്ന് വര്‍ഷം), മികച്ചനേട്ടം എന്നിവ കണക്കിലെടുത്ത് ഓഹരി അധിഷ്ടിത(ഇഎല്‍എസ്എസ്)ഫണ്ടുകളിലെ നിക്ഷേപമാണ് ഇവിടെ പരിഗണിക്കുന്നത്. ഓഹരി വിപണിയുമായി ബന്ധപ്പെട്ട നഷ്ടസാധ്യതകള്‍ക്ക് വിധേയമാണെങ്കിലും അതിനെ വിഗദ്ധമായി മറികടക്കാനുള്ള സാധ്യത പ്രയോജനപ്പെടുത്തിയാല്‍ മികച്ച നേട്ടംതന്നെ നിക്ഷേപന് സ്വന്തമാക്കാം. 

നേട്ടക്കണക്ക് ഇങ്ങനെ:

നികുതി ഇളവിനുവേണ്ടി 1.5 ലക്ഷം രൂപ നിങ്ങള്‍ നിക്ഷേപിക്കുമ്പോള്‍തന്നെ പത്ത് ശതമാനം നികുതി സ്ലാബിലുള്ളയാള്‍ക്ക് 15,000 ലഭിക്കുന്നു. 20 ശതമാനം നികുതി സ്ലാബിലാണ് നിങ്ങളെങ്കില്‍ 30,000 രൂപയാണ് ഇന്‍സ്റ്റന്റായി ലഭിക്കുന്ന നേട്ടം. 

ഈ തുക(30,000 രൂപ)അപ്പോള്‍തന്നെ മേല്‍ പറഞ്ഞ ഫണ്ടുകളിലൊന്നില്‍ നിക്ഷേപിക്കുക. അതായത് നികുതിയിളവായി ലഭിച്ച 30,000 രൂപ ആക്സിസ് ലോങ് ടേം ഫണ്ടില്‍ ഒറ്റത്തവണയായി മൂന്ന് വര്‍ഷംമുമ്പ് നിക്ഷേപച്ചിരുന്നുവെങ്കില്‍ അത് 58,691 രൂപയായി വളര്‍ന്നിട്ടുണ്ടാകുമായിരുന്നു. നേട്ടമാകട്ടെ 24.52 ശതമാനവും.  

അതില്‍നിന്നുള്ള നേട്ടത്തിന് മൂലധനനേട്ട നികുതി നല്‍കേണ്ടതില്ല. മറ്റേതെങ്കിലും നിക്ഷേപ മാര്‍ഗങ്ങളില്‍നിന്ന് ലഭിച്ച നേട്ടം(ഉദാഹരണത്തിന് നികുതിയിളവിന് വേണ്ടി അഞ്ച് വര്‍ഷ കാലയളവിലെ ബാങ്ക് എഫ്ഡിയിലാണ് നിങ്ങള്‍ നിക്ഷേപിച്ചതെങ്കില്‍ കാലാവധിയെത്തുമ്പോള്‍ ലഭിക്കുന്ന മൊത്തം തുകയിലെ പലിശ) കണക്കാക്കി നിങ്ങളുടെ നികുതി സ്ലാബിനനുസരിച്ച് ആദായ നികുതി നല്‍കേണ്ടിവരും.

അപ്രകാരം കണക്കാക്കുമ്പോള്‍ നിക്ഷേപ തുകയായ 30,000 രൂപ കിഴിച്ച് 42,000 രൂപയാണ് നിങ്ങള്‍ക്ക് നേട്ടമായി ലഭിച്ചത്. 20 ശതമാനം നികുതി സ്ലാബിലാണെങ്കില്‍ 8,400 രൂപ അതില്‍നിന്നും ആദായനികുതി നല്‍കേണ്ടിവരും. ഇതിനുപുറമെയാണ് സെസുകള്‍.

നിക്ഷേപിക്കുമ്പോഴും നിക്ഷേപം വളരുമ്പോഴും നിക്ഷേപം പിന്‍വലിക്കുമ്പോഴും ആദായ നികുതി ബാധ്യതയില്ലാത്തതാണ് ഇഎല്‍എസ്എസ് ഫണ്ടുകളെ ആകര്‍ഷകമാക്കുന്നത്.

മൂന്ന് വര്‍ഷം എസ്ഐപിയായി നിക്ഷേപം നടത്തി ലഭിച്ച നേട്ടമോ, അതിന്മേലുള്ള ആദായ നികുതി ഇളവുകളോ ഇവിടെ കണക്കാക്കിയിട്ടില്ല. അതുകൂടി ചേര്‍ന്നുള്ള നിക്ഷേപകന്റെ നേട്ടം എത്രയാണെന്ന് നിങ്ങള്‍തന്നെ ഊഹിച്ചുനോക്കൂ...

കിഴിവ് ലഭിക്കുന്നതിന് മൊത്തം തുക കണ്ടെത്താന്‍ അപ്പോള്‍ പ്രയാസപ്പെട്ടേക്കാം. എവിടെ നിക്ഷേപിക്കണമെന്ന ആശങ്കയും ഉണ്ടാകാം. ആസമയത്ത് പ്രത്യക്ഷപ്പെടുന്ന ഏതെങ്കിലും ഇന്‍ഷുറന്‍സ് ഏജന്റിന്റെ കയ്യില്‍പ്പെട്ട് തനിക്ക് അനുയോജ്യമല്ലാത്ത നിക്ഷേപം നടത്തേണ്ടിയും വന്നേക്കാം. ഈ സാഹചര്യം ഒഴിവാക്കി ഇപ്പോഴേ ആസൂത്രണം തുടങ്ങിയാല്‍ അവസാന നിമിഷത്തെ ബന്ധപ്പാട് ഒഴിവാക്കാം. 

80 സി പ്രകാരമുള്ള ആദായ നികുതി ഇളവിന് 1.50 ലക്ഷം രൂപയാണ് നിക്ഷേപം നടത്തേണ്ടത്. ശമ്പളവരുമാനക്കാര്‍ മാസംതോറും പിഎഫിലേയ്ക്ക് നിശ്ചിത തുക അടയ്ക്കുന്നതിനാല്‍ അത് കഴിഞ്ഞുള്ള തുകയ്ക്കുമതി നിക്ഷേപം. പ്രതിമാസം 5000 രൂപ പിഎഫിലേയ്ക്ക് നിക്ഷേപിക്കുന്ന ഒരാള്‍ക്ക് ബാക്കിവരുന്ന 90,000 രൂപയ്ക്കുള്ള നിക്ഷേപം നടത്തിയാല്‍ മതിയാകും. 

80 സി പ്രകാരം നികുതിയിളവ് ലഭിക്കുന്ന ഇഎല്‍എസ്എസ് ഫണ്ടുകള്‍ പരിചയപ്പെടുത്താം:

കുറഞ്ഞ ലോക് ഇന്‍ പിരിയഡ്(മൂന്ന് വര്‍ഷം)മികച്ച നേട്ടം എന്നിവ കണക്കിലെടുത്ത് ഓഹരി അധിഷ്ടിത(ഇഎല്‍എസ്എസ്) ഫണ്ടുകളിലെ നിക്ഷേപമാണ് ഇവിടെ പരിഗണിക്കുന്നത്. ഓഹരി വിപണിയുമായി ബന്ധപ്പെട്ട നഷ്ടസാധ്യതകള്‍ക്ക് വിധേയമാണെങ്കിലും അതിനെ വിഗദ്ധമായി മറികടക്കാനുള്ള സാധ്യത പ്രയോജനപ്പെടുത്തിയാല്‍ മികച്ച നേട്ടംതന്നെ നിക്ഷേപന് സ്വന്തമാക്കാം. 

മികച്ച പ്രകടന ചരിത്രമുള്ള മൂന്ന് ഫണ്ടുകളാണ് ഇവിടെ നിക്ഷേപത്തിന് പരിഗണിക്കുന്നത്. 

ആക്സിസ് ലോങ് ടേം ഈക്വിറ്റി ഫണ്ട്
ഫ്രാങ്ക്ളിന്‍ ഇന്ത്യ ടാക്സ് ഷീല്‍ഡ്
റിലയന്‍സ് ടാക്സ് സേവര്‍

ഈ ഫണ്ടുകളില്‍ ഒറ്റയടിക്ക് നിക്ഷേപം നടത്താതെ പ്രതിമാസം നിശ്ചിത തുക നിക്ഷേപിക്കുന്ന രീതി സ്വീകരിക്കാം. നികുതിയിളവിനുള്ള നിക്ഷേപം നടത്തി വിവരങ്ങള്‍ ഓഫീസില്‍ നല്‍കാന്‍ ഇനി അധികസമയമില്ലാത്തതിനാല്‍ ഒന്നോ രണ്ടോ തവണയായുള്ള നിക്ഷേപം പരിഗണിക്കാം. അതിനുശേഷം, ഏപ്രില്‍മാസം മുതല്‍ അടുത്തവര്‍ഷത്തേയ്ക്കുള്ള നിക്ഷേപം തുടങ്ങുകയുംചെയ്യാം. 

നേരത്തെ നല്‍കിയ മൂന്ന് ഫണ്ടുകളില്‍ പ്രതിമാസം 5000 രൂപവീതം ആറ് മാസം നിക്ഷേപിച്ചാല്‍ (ഇന്‍ഷുറന്‍സ് പോലുള്ള മറ്റ് നിക്ഷേപമാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുള്ളവര്‍ അവയുടെ തുക കണക്കാക്കി ബാക്കിവരുന്ന തുകമാത്രം നിക്ഷേപിച്ചാല്‍മതി) മൊത്തം 90,000 രൂപയാകും. അതോടൊപ്പം പിഎഫിലെ 60000 കൂടി ചേര്‍ന്നാല്‍ 80 സി പ്രകാരമുള്ള നികുതി ആനുകൂല്യം പൂര്‍ണമായും പ്രയോജനപ്പെടുത്താം.

പ്രതിമാസം നിക്ഷേപിക്കാന്‍ എസ്ഐപിയായി ചേരണമെന്നില്ല. ഫണ്ടുകളുടെ വെബ്സൈറ്റ് വഴിയോ, കാംസ്, കാര്‍വി തുടങ്ങിയ രജിസ്ട്രാര്‍മാര്‍ വഴിയോ ഓരോ മാസവും നേരിട്ട് നിക്ഷേപം നടത്താനുള്ള സൗകര്യവും പ്രയോജനപ്പെടുത്താം. ഇടയ്ക്ക് ഒരുമാസം നിക്ഷേപം നടത്തേണ്ടെന്ന് തീരുമാനിക്കാനും ഇതിലൂടെ കഴിയും.

ആക്സിസ് ലോങ് ടേം ഈക്വിറ്റി ഫണ്ട്
വന്‍കിട-മധ്യനിര ഓഹരികളില്‍ നിക്ഷേപിച്ച് വിപണിയുടെ ഉയര്‍ച്ചയിലും താഴ്ചയിലും ഭേദപ്പെട്ട നേട്ടം നിക്ഷേപകന് നല്‍കുകയെന്നതാണ് ഫണ്ടിന്റെ ലക്ഷ്യം. 

കഴിഞ്ഞ അഞ്ച് വര്‍ഷം(അതായത് 2012 മാര്‍ച്ച് 1 മുതല്‍ 2017 ഫെബ്രുവരി 1വരെ) പ്രതിമാസം 5000 രൂപ ഈ ഫണ്ടില്‍ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ നിങ്ങളുടെ നിക്ഷേപം 4.84 ലക്ഷമായി വളര്‍ന്നിട്ടുണ്ടാകുമായിരുന്നു. മൊത്തം നിക്ഷേപിച്ച തുകയാകട്ടെ 3 ലക്ഷവും. നേട്ടം 19.59 ശതമാനം.

ഫ്രാങ്ക്ളിന്‍ ഇന്ത്യ ടാക്സ് ഷീല്‍ഡ്
ലാര്‍ജ് ക്യാപ് ഓഹരികളില്‍ പ്രധാനമായും നിക്ഷേപം നടത്തുന്ന ഫണ്ടാണിത്. അതുകൊണ്ടുതന്നെ നഷ്ടസാധ്യത ഒരുപരിധിവരെ കുറയ്ക്കാന്‍ സഹായിക്കും. വിപണി തകര്‍ച്ച നേരിട്ടപ്പോഴും മികച്ച പ്രവര്‍ത്തന പാരമ്പര്യം നിലനിര്‍ത്താന്‍ ഫണ്ടിനായിട്ടുണ്ട്. 

കഴിഞ്ഞ അഞ്ച് വര്‍ഷം(അതായത് 2012 മാര്‍ച്ച് 1 മുതല്‍ 2017 ഫെബ്രുവരി 1വരെ) പ്രതിമാസം 5000 രൂപ ഈ ഫണ്ടില്‍ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ നിങ്ങളുടെ നിക്ഷേപം 4.66 ലക്ഷമായി വളര്‍ന്നിട്ടുണ്ടാകുമായിരുന്നു. മൊത്തം നിക്ഷേപിച്ച തുകയാകട്ടെ 3 ലക്ഷവും. നേട്ടം 18.03 ശതമാനം.

റിലയന്‍സ് ടാക്സ് സേവര്‍
മധ്യനിര-ചെറുകിട ഓഹരികളിലാണ് 75 ശതമാനം നിക്ഷേപവും. അതുകൊണ്ടുതന്നെ വിപണിയുടെ നല്ലകാലത്ത് മികച്ച നേട്ടവും കഷ്ടകാലത്ത് വന്‍ ഇടിവും പ്രതീക്ഷിക്കാം. റിസ്‌ക് ഏറ്റെടുക്കാന്‍ ശേഷിയുള്ളവര്‍ മാത്രം ഈ ഫണ്ടില്‍ നിക്ഷേപിച്ചാല്‍ മതി. അതേസമയം, ദീര്‍ഘകാലം നിക്ഷേപം തുടരാന്‍ കഴിയുമെങ്കില്‍ മികച്ച നേട്ടവും പ്രതീക്ഷിക്കാം. 

കഴിഞ്ഞ അഞ്ച് വര്‍ഷം(അതായത് 2012 മാര്‍ച്ച് 1 മുതല്‍ 2017 ഫെബ്രുവരി 1വരെ) പ്രതിമാസം 5000 രൂപ ഈ ഫണ്ടില്‍ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ നിങ്ങളുടെ നിക്ഷേപം 5.06 ലക്ഷമായി വളര്‍ന്നിട്ടുണ്ടാകുമായിരുന്നു. മൊത്തം നിക്ഷേപിച്ച തുകയാകട്ടെ 3 ലക്ഷവും. നേട്ടം 21.48 ശതമാനം.

ശ്രദ്ധിക്കുക:
ഓഹരി അധിഷ്ഠിത ഫണ്ടുകളിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. അഞ്ച് വര്‍ഷത്തിനപ്പുറമുള്ള ലക്ഷ്യത്തിനുവേണ്ടി തുടര്‍ച്ചയായി നിക്ഷേപിച്ചാല്‍ മികച്ച നേട്ടമുണ്ടാക്കാം. വിപണി കനത്ത നഷ്ടത്തിലായിരിക്കുമ്പോള്‍ നിക്ഷേപം പിന്‍വലിക്കുന്നതില്‍നിന്ന് മാറിനില്‍ക്കുക. നേട്ടത്തിലാകുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമയുണ്ടെങ്കില്‍ പരമാവധി നേട്ടമുണ്ടാക്കാം.

Past Perfomance
Fund SIP Amout Return value            (%)
Axis Long Term Equity Fund 5000 4.84 Lakhs 19.59
Franklin India Taxshield 5000 4.66 Lakhs 18.03
Reliance Tax Saver 5000 5.06 Lakhs 21.48
Returns as on February 10,  2017. SIP Value is the value of investment form March 1, 2012 to February 1, 2017. Monthly SIP amount Rs 5000. Total Investment 3 Lakhs.