QUESTIONനികുതി ലാഭിക്കുന്നതിന് പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ തുടക്കത്തില്‍തന്നെ എസ്‌ഐപി മാതൃകയില്‍ ടാക്‌സ് സേവിങ് ഫണ്ടുകളില്‍ നിക്ഷേപിച്ചുതുടങ്ങാന്‍ താല്‍പര്യമുണ്ട്. എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. നിക്ഷേപത്തിന് പരിഗണിക്കാവുന്ന മികച്ച ഫണ്ടുകള്‍ പരിഗണിക്കാമോ?  
 

ANSWERസാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ എസ്‌ഐപിയായി ടാക്‌സ് സേവിങ് ഫണ്ടുകളില്‍ നിക്ഷേപിക്കാനുള്ള തീരുമാനം എന്തുകൊണ്ടും യോജിച്ചതാണ്. 

നികുതി ആനുകൂല്യം ലഭിക്കുന്നതിനുള്ള നിക്ഷേപ പദ്ധതികളില്‍ ഏറ്റവും കുറവ് ലോക്ക് ഇന്‍ പിരിയഡ് ഉള്ളത് ടാക്‌സ് സേവിങ് ഫണ്ടുകള്‍ക്കാണ്. മൂന്ന് വര്‍ഷമാണ് ഈ കാലയളവ്. 80 സി പ്രകാരം 1.5 ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിനാണ് ഓരോ വര്‍ഷവും ആദായ നികുതി ഒഴിവ് ലഭിക്കുക. 

ഓഹരിയില്‍ നിക്ഷേപിക്കുന്നതിനാല്‍ ദീര്‍ഘകാലയളവില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ എന്തുകൊണ്ടും യോജിച്ചതാണ് ഈ ഫണ്ടുകള്‍. 

റിട്ടയര്‍മെന്റ്, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി പ്രതിമാസം നിശ്ചിത തുക വീതം നിക്ഷേപിച്ചുതുടങ്ങാം. മൂന്ന് വര്‍ഷത്തെ ലോക്ക് ഇന്‍ പിരിയഡ് കഴിഞ്ഞാല്‍ നിക്ഷേപം പിന്‍വലിക്കേണ്ടതില്ല. നിക്ഷേപ ലക്ഷ്യം പൂര്‍ത്തിയാകാനെടുക്കുന്ന പത്തോ പതിനഞ്ചോ വര്‍ഷം എസ്‌ഐപിയായി നിക്ഷേപം തുടരുക. 

ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണെങ്കിലും ദീര്‍ഘകാലത്തേയ്ക്ക് എസ്‌ഐപി മാതൃകയില്‍ നിക്ഷേപിക്കുന്നതിനാല്‍ നഷ്ടസാധ്യത കുറവാണ്. അതേസമയം, മികച്ച നേട്ടം ഉറപ്പാക്കുകയുമാകാം. 

താഴെക്കൊടുത്തിരിക്കുന്ന പട്ടികയില്‍നിന്ന് ഒന്നോ രണ്ടോ ഫണ്ടുകള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കുക.