lockമുംബൈ: ഡിഎസ്പി ബ്ലാക്ക്‌റോക്ക് മൈക്രോക്യാപ് ഫണ്ടിലേയ്ക്കുള്ള നിക്ഷേപം സ്വീകരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നു. ഫെബ്രുവരി 20മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക. 

പുതിയ നിക്ഷേപം, എസ്‌ഐപി രജിസ്‌ട്രേഷന്‍, എസ്ടിപി, സ്വിച്ച് ഇന്‍ എന്നിവയിലെല്ലാം നിയന്ത്രണമുണ്ട്. അതേസമയം, നേരത്തെ തുടങ്ങിയ എസ്‌ഐപികളെ നിയന്ത്രണം ബാധിക്കില്ല. 

മികച്ച നേട്ടം നല്‍കുന്നതിനാല്‍ ഫണ്ടിലേയ്ക്കുള്ള പണമൊഴുക്ക് കൂടുന്നത് നിലവിലുള്ള നിക്ഷേപകരെ ബാധിക്കാതിരിക്കാനാണ് തീരുമാനം. 

വിപണി മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന 300 കമ്പനികളെ ഒഴിച്ചുനിര്‍ത്തി ബാക്കിയുള്ള കമ്പനികളിലാണ് ഫണ്ട് നിക്ഷേപം നടത്തുന്നത്. 

table