ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്ന ഭാരത് 22 ഇടിഎഫിന്റെ വില്പന നവംബര്‍ 15ന് തുടങ്ങും. 

നവംബര്‍ 17നാണ് ന്യൂ ഫണ്ട് ഓഫര്‍ ക്ലോസ് ചെയ്യുക. വന്‍കിട നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് നവംബര്‍ 14ന് അപേക്ഷിക്കാം.

കഴിഞ്ഞ ആഗസ്തില്‍ പ്രഖ്യാപിച്ച ഇടിഎഫിന്റെ എന്‍എഫ്ഒ വഴി 8000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 

ഒഎന്‍ജിസി, ഐഒസി, എസ്ബിഐ, ബിപിസിഎല്‍, കോള്‍ ഇന്ത്യ, നാല്‍കോ എന്നീ പൊതുമേഖല സ്ഥാപനങ്ങള്‍ക്കുപുറമെ ആക്‌സിസ് ബാങ്ക്, ഐടിസി, എല്‍ആന്റ്ടി തുടങ്ങിയ സ്വകാര്യ കമ്പനികളുടെ ഓഹരികളും ഭാരത് 22 ഇടിഎഫ് നിക്ഷേപം നടത്തും. 

ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ അസറ്റ് മാനേജുമെന്റ് കമ്പനിക്കാണ് നടത്തിപ്പ് ചുമതല.