questionInvestmentരണ്ട് ടാക്‌സ് സേവിങ് ഫണ്ടുകളില്‍ എസ്‌ഐപിയായി നിക്ഷേപിച്ചുവരുന്നു. അതിനുപുറമെ, 10-15 വര്‍ഷത്തിനുള്ളില്‍ 50 ലക്ഷം സമാഹരിക്കണമെന്ന ലക്ഷ്യത്തോടെ നിക്ഷേപിക്കാവുന്ന രണ്ട് ലാര്‍ജ് ക്യാപ് ഫണ്ടുകള്‍ നിര്‍ദേശിക്കാമോ?

ANSWERപത്ത് വര്‍ഷംകൊണ്ട് 50 ലക്ഷം രൂപ സമ്പാദിക്കണമെങ്കില്‍ പ്രതിമാസം എസ്‌ഐപിയായി 21,520 രൂപ വീതം നിക്ഷേപിക്കണം. അതേസമയം, 15 വര്‍ഷം സമയമുണ്ടെങ്കില്‍ 50 ലക്ഷം രൂപ സമ്പാദിക്കാന്‍ പ്രതിമാസം 9,909 രൂപ നിക്ഷേപിച്ചാല്‍ മതി. പ്രതിവര്‍ഷം 12 ശതമാനം ആദായം ലഭിക്കുമെന്ന് കണക്കാക്കിയാണ് നിക്ഷേപിക്കേണ്ട തുക നിശ്ചയിച്ചിരിക്കുന്നത്. 

ഫണ്ടുകള്‍
എസ്ബിഐ ബ്ലു ചിപ്പ്, ബിര്‍ള സണ്‍ലൈഫ് ടോപ് 100 എന്നീ ലാര്‍ജ് ക്യാപ് ഫണ്ടുകള്‍ നിക്ഷേപത്തിനായി പരിഗണിക്കാം. 

ലാര്‍ജ് ക്യാപ് വിഭാഗത്തിലെ മികച്ച മറ്റ് ഫണ്ടുകള്‍